ഗിയർ മാറ്റുന്ന സ്റ്റൈൽ കണ്ട് ആരാധനയായി, പ്രണയമായി; ഒടുവിൽ വീട്ടിലെ കാർ ഡ്രൈവറെ വിവാഹം ചെയ്ത് ഖദീജ, വ്യത്യസ്തം ഈ പ്രണയം

Pakistan woman | bignewslive

പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്നുള്ള ചൊല്ല് അക്ഷരാർത്ഥത്തിൽ തെളിയുകയാണ് പാകിസ്താനിൽ നിന്നുള്ള ഒരു പ്രണയകഥ അറിയുമ്പോൾ. പ്രായം, ഭംഗി, ജോലി ഇതൊന്നും പ്രണയത്തിന്റെ ഘടകങ്ങൾ അല്ലെന്നാണ് 21-കാരനായ ഫർഹാനും 17-കാരിയായ ഖദീജയുടെയും വിവാഹത്തിലെത്തിയ പ്രണയകഥ പറഞ്ഞുവെയ്ക്കുന്നത്. ഇരുവരുടെയും വിവാഹം ഇപ്പോൾ സോഷ്യൽമീഡിയയിലും വൈറലാണ്.

പത്തനംതിട്ടയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസിന്റെ പിടിയിൽ; പണം വാങ്ങുന്നത് ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികളിൽ നിന്ന്!

സ്വന്തം വീട്ടിലെ കാർ ഡ്രൈവറേയാണ് ഖദീജ പ്രണയിച്ചത്. പ്രണയം തുടിച്ചതിന്റെ കാരണമാകട്ടെ, ഡ്രൈവർ ഫർഹാൻ കാറിന്റെ ഗിയർ മാറ്റുന്നത് കണ്ട്. കാർ ഓടിക്കുന്നതിനിടെ ഡ്രൈവറുടെ ഗിയർ മാറ്റുന്ന സ്‌റ്റൈലിൽ യുവതി ആകൃഷ്ടയാകുകയായിരുന്നു. പതിയെ ആരാധനയായി, ആ ആരാധന പ്രണയത്തിലേയ്ക്കും അവിടെ നിന്ന് വിവാഹത്തിലും എത്തുകയായിരുന്നു. ‘അദ്ദേഹം ഡ്രൈവ് ചെയ്യുന്നത് കാണാൻ തന്നെ നല്ല രസമായിരുന്നു.

ഈ രസം പതുക്കെ പ്രണയത്തിലേക്കും പിന്നെ വിവാഹത്തിലേക്കും എത്തുകയായിരുന്നു.’ അഭിമുഖത്തിൽ ഖദീജ പറയുന്നു. അതേസമയം, വിവാഹത്തിന് മുമ്പ് ഖദീജയെ ഡ്രൈവിങ് പഠിപ്പിച്ചത് ഫർഹാനാണ്. ഖദീയുടെ പിതാവ് തന്നെയാണ് ഫർഹാനെ മകളുടെ ഡ്രൈവിങ് ഗുരുവായി നിയമിച്ചത്. ഇതോടെ ഇരുവർക്കും ഒരുമിച്ച് ചിലവഴിക്കാൻ കൂടുതൽ സമയം ലഭിച്ചുവെന്ന് തന്നെ പറയാം. എന്നാൽ, തന്റെ ഡ്രൈവിംഗ് പരിശീലനം പൂർത്തിയായിട്ടില്ലെന്നും ഖദീജ വെളിപ്പെടുത്തി.

Exit mobile version