അഴുക്ക് പിടിച്ച്, തുരുമ്പെടുത്ത ബട്ടണുകളുമായി ജീൻസ്; ലേലത്തിൽ വിറ്റുപോയത് 62 ലക്ഷം രൂപയ്ക്ക്! കാരണം ഇങ്ങനെ

Levi's jeans | Bignewslive

ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത് അഴുക്കുപിടിച്ച് തുരുമ്പും എടുത്ത് വർഷങ്ങൾ പഴക്കമുള്ള ജീൻസ് ആണ്. ഈ ജീൻസ് ആകട്ടെ ലേലത്തിൽ വിറ്റ് പോയത് 62 ലക്ഷം രൂപയും. ന്യൂ മെക്‌സിക്കോയിൽ ഒക്ടോബർ മാസം ഒന്നാം തീയതി നടന്ന ലേലത്തിലാണ് ഞെട്ടിക്കുന്ന തുകയിൽ ജീൻസ് വിറ്റുപോയത്. 72,000 അമേരിക്കൻ ഡോളറിനാണ് (62 ലക്ഷം)ജീൻസ് വിറ്റുപോയത്.

കേരളത്തില്‍ ചലനമുണ്ടാക്കാന്‍ കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച് ബിജെപി; മുതിര്‍ന്ന നേതാക്കള്‍ ഉള്ള കോര്‍ കമ്മിറ്റിയിലേക്ക് ഇനി സുരേഷ് ഗോപിയും

‘കെയിൻ ഹൂപേർട്ട്’ എന്ന 23-കാരൻ ആണ് പഴക്കം ചെന്ന ജീൻസ് സ്വന്തമാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ജീൻസ് എന്ന ലേബലിലാണ് 62,46,504 രൂപ കൊടുത്ത് ജീൻസ് വാങ്ങിയത്. റേഡിയോയും വിമാനവുമൊക്കെ കണ്ടു പിടിക്കുന്നതിന് മുൻപേയുള്ള, നൂറിലധികം വർഷം പഴക്കമുള്ള ലിവൈസ് കമ്പനിയുടെ ജീൻസ് അമേരിക്കയിലെ പുരാതനമായ ഖനിയിൽ നിന്നാണ് കണ്ടെത്തിയത്.

അടച്ചു പൂട്ടിയ ഖനിയിൽ നിന്നാണ് കണ്ടെടുത്തതെങ്കിലും ലിവൈസിന്റെ വൺ പോക്കറ്റ് ബക്കിൾ ജീൻസിന് പഴക്കത്തിനൊത്ത കേടുപാടുകൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നതാണ് ഏറെ പ്രത്യേകത. ബട്ടണുകളിൽ തുരുമ്പെടുത്തെങ്കിലും വേറെ കേടുപാടുകളില്ലാത്ത വിശ്വ വിഖ്യത ജീൻസിന്റെ ചിത്രം ഹൂപേർട്ട് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. ഹാപ്പർ ജീൻസ് സ്വന്തമാക്കാൻ കഴിഞ്ഞതിൽ അനുഗ്രഹീതനാണ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.

Exit mobile version