മൃഗശാല സന്ദർശനത്തിനെത്തിയ കുട്ടിയുടെ ഷൂ വേലിക്കെട്ടിനുള്ളിലേയ്ക്ക് വീണു; തുമ്പികൈയിലെടുത്ത് കുട്ടിക്ക് തിരികെ നൽകി ആന, മനംകുളിർപ്പിച്ച് വീഡിയോ

മൃഗശാലയിൽ സന്ദർശനത്തിനെത്തിയ കുട്ടിയുടെ ഷൂ അബദ്ധത്തിൽ ആനയെ പാർപ്പിച്ചിരിക്കുന്ന വേലിക്കെട്ടിനുള്ളിലേക്ക് വീണു. ഉടനടി ഷൂ തുമ്പികൈയിൽ എടുത്ത് കുട്ടിക്ക് തിരികെ നൽകി ആന. സോഷ്യൽമീഡിയ കൈയ്യടക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇത്. ചൈനയിലെ ഷാങ് ഡോങ് പ്രവിശ്യയിലുള്ള മൃഗശാലയിലാണ് മനംകുളിപ്പിർക്കുന്ന കാഴ്ച നടന്നത്.

25 വയസ്സുള്ള മൗണ്ടേൻ എന്ന ആനയാണ് കുട്ടിക്ക് ഷൂ മടക്കി നൽകി താരമായത്. ചെറുപ്പം മുതലേ സാമർത്ഥ്യമുള്ള മിടുക്കനായ ആനയാണ് മൗണ്ടേൻ എന്ന് മൃഗശാല അധികൃതർ പറയുന്നു. ആളുകളുമായി അടുത്തിടപഴകാനും മണ്ടേന് ഏറെയിഷ്ടമാണ്.

‘തല്ലു കൊണ്ട് ശ്വാസം മുട്ടലുണ്ടായതിനാല്‍ ഓടാന്‍ കഴിഞ്ഞില്ലമ്മേ, അതുകൊണ്ട് ഒരുപാട് തല്ലു കിട്ടി’: കോളനിയിലെ ദുരവസ്ഥ വ്യക്തമാക്കി സംവിധായിക ലീല സന്തോഷ്

അതാകാം ആനയുടെ ഈ പെരുമാറ്റത്തിനു പിന്നിലെന്നാണ് അധികൃതർ പറയുന്ന്. സന്ദർശകരിലാരോ ആണ് ദൃശ്യം പകർത്തി പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്.

ആനയുടെ വിവേചനശക്തി അപരമെന്നാണ് സോഷ്യൽമീഡിയയുടെ അഭിപ്രായം. ഏറെ കരുതലോടെയാണ് തറയിൽ കിടന്ന ഷൂ ആന തുമ്പിക്കൈയിലെടുത്ത ശേഷം വേലിക്കെട്ടിനോട് ചേർന്ന് നിന്ന് തുമ്പിക്കൈ ഉയത്തി കുട്ടിയുടെ കൈകളിലേക്ക് ഷൂ മടക്കി നൽകുന്നത്. വീഡിയോ ഇതിനോടകം തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

Exit mobile version