മിസ് ആഫ്രിക്ക മത്സരത്തില്‍ ‘താരമായ’ സുന്ദരിയുടെ തലയ്ക്ക് ‘തീപിടിച്ചു’! വൈറലായി വീഡിയോ

ജേതാവായതിന്റെ സന്തോഷം പങ്കിടുന്നതിനിടെ കോംഗോ സുന്ദരിയുടെ മുടിക്ക് തീപിടിക്കുകയായിരുന്നു.

കലബാര്‍: മിസ് ആഫ്രിക്ക സൗന്ദര്യമത്സരത്തില്‍ വിജയിയായ മിസ് കോംഗോയുടെ തലമുടിക്ക് തീപിടിച്ചു. സൗന്ദര്യമത്സര വേദിയിലാണ് സംഭവം. ഡോര്‍കാസ് കസിന്‍ഡെയെ ജേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവം.

വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന കരിമരുന്നു പ്രയോഗത്തില്‍ നിന്നുള്ള തീപ്പൊരി മുടിയില്‍ വീഴുകയായിരുന്നു. നൈജീരിയയിലെ കലബാറിലാണ് സൗന്ദര്യമത്സരം നടന്നത്. ജേതാവായതിന്റെ സന്തോഷം പങ്കിടുന്നതിനിടെ കോംഗോ സുന്ദരിയുടെ മുടിക്ക് തീപിടിക്കുകയായിരുന്നു.

അവതാരകന്‍ ഓടിയെത്തി മുഖത്തേക്കു തീ പടരാതെ സുന്ദരിയെ രക്ഷിച്ചു. തലയില്‍ തീ പിടിച്ച് നില്‍ക്കുന്ന സുന്ദരിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Exit mobile version