വീടിന് പുറത്തെ പൊരിവെയിലില്‍ കെട്ടിയിട്ടു; വെള്ളം പോലും ലഭിക്കാതെ പെണ്‍കുട്ടിയ്ക്ക് ദാരുണ മരണം, ക്രൂരത അടിമയായി വിലയ്ക്ക് വാങ്ങിയ അഞ്ച് വയസുകാരിയോട്! യുവതിയ്ക്കും ഭര്‍ത്താവിനും യുദ്ധക്കുറ്റം

ജര്‍മ്മന്‍കാരിയായ 27 കാരി ഇസ്ളാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി ജര്‍മ്മനി വിടുകയും തുര്‍ക്കി, സിറിയ വഴി ഇറാഖില്‍ എത്തുകയുമായിരുന്നു.

ബാഗ്ദാദ്: ഇറാഖില്‍ ഇപ്പോള്‍ കടുത്ത ചൂട് സമയമാണ്. പുറത്തിറങ്ങിയാല്‍ വെന്ത് ഉരുകുന്ന വേനല്‍. ആ പൊരിവെയിലത്ത് നിര്‍ത്തി വെള്ളം പോലും കൊടുക്കാതെ ക്രൂരത കാണിച്ച യുവതിയ്ക്കും ഭര്‍ത്താവിനും ജര്‍മ്മനിയില്‍ യുദ്ധക്കുറ്റം. അടിമയായി വിലയ്ക്ക് വാങ്ങിയ അഞ്ച് വയസുകാരിയോടാണ് ഇവര്‍ കണ്ണില്ലാത്ത ക്രൂരത നടത്തിയത്. പൊരിവെയിലത്ത് കെട്ടിയിട്ട് ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെയാണ് ക്രൂരത കാണിച്ചത്. ഒടുവില്‍ പെണ്‍കുട്ടി വെള്ളം പോലും ലഭിക്കാതെ മരണത്തിന് കീഴടങ്ങി.

ജര്‍മ്മന്‍കാരിയായ 27 കാരി ഇസ്ളാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി ജര്‍മ്മനി വിടുകയും തുര്‍ക്കി, സിറിയ വഴി ഇറാഖില്‍ എത്തുകയുമായിരുന്നു. ഇതിനാലാണ് യുവതിയ്ക്കും ഭര്‍ത്താവിനും യുദ്ധകുറ്റം ചുമത്തിയിരിക്കുന്നത്. മൊസൂളില്‍ രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ നാട്ടുകാരിയായ പെണ്‍കുട്ടിയെ അടിമയായി വാങ്ങിയത്. ഒരു ദിവസം വീടിന്റെ പുറത്ത് കെട്ടിയിടുകയും ആയിരുന്നു. അസുഖബാധിതയായ കുട്ടിയെ ജന്നിഫറിന്റെ ഭര്‍ത്താവ് ചങ്ങലയ്ക്ക ബന്ധിക്കുകയായിരുന്നു. ദാഹിച്ചു തൊണ്ടവരണ്ടു വലഞ്ഞിട്ടും ഒരു തുള്ളി വെള്ളം പോലും നല്‍കാതെ ദമ്പതികള്‍ മരിക്കാന്‍ വിടുകയായിരുന്നു.

ഭര്‍ത്താവാണ് ശിക്ഷ നല്‍കിയതെങ്കിലും അഞ്ചു വയസ്സുകാരിയോട് ഈ ക്രൂരത ചെയ്യുമ്പോള്‍ പോലും കുട്ടിയെ രക്ഷിക്കാനായി യുവതി ഒന്നും ചെയ്തില്ലെന്ന് കോടതി കണ്ടെത്തി. ദേശീയ സുരക്ഷ, ഭീകരപ്രവര്‍ത്തനം എന്നീ കേസുകളില്‍ അറസ്റ്റിലായ ഭാര്യയും ഭര്‍ത്താവിനും എതിരേ യുദ്ധക്കുറ്റം, കൊലപാതകം, ആയുധം സംബന്ധിച്ച നിയമം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. 2014 ആഗസ്റ്റില്‍ ഇസ്ളാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി ആദ്യം ജര്‍മ്മനി വിട്ടത് ജന്നിഫറായിരുന്നു.

കുട്ടി മരിച്ചതിന് ശേഷം 2016 ജനുവരി ആദ്യം ജന്നീഫര്‍ അങ്കാരയിലെ ജര്‍മ്മന്‍ എംബസിയില്‍ പുതിയ ഐഡന്റിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ തുര്‍ക്കി അധികൃതരാണ് ആദ്യം അറസ്റ്റ് ചെയ്തത്. എന്നാല്‍ മതിയായ തെളിവില്ലാത്തതിനാല്‍ വെറുതേ വിടുകയും ജര്‍മ്മനിയിലേക്ക് നാടു കടത്തുകയും ചെയ്തു. ജര്‍മ്മനിയിലെ ലോവര്‍ സാക്സണിയില്‍ കഴിയുന്നതിനിടെ വീണ്ടും ഐഎസില്‍ ചേരുന്നതിനായി സിറിയയിലേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ ജൂണില്‍ ജര്‍മ്മന്‍ അധികൃതര്‍ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version