അമ്മയുടെ ഫോണിൽ കളിച്ച് രണ്ട് വയസ്സുകാരൻ ഓർഡർ ചെയ്തത് 31 ബർഗറുകൾ; ഓർഡർ മാതമല്ല, ടിപ്പും കൊടുത്ത് ഈ മിടുക്കൻ

Unimpressed Mom | Bignewslive

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് എങ്ങനെ എന്ന് ഇന്ന് കുട്ടികളോട് ചോദിക്കേണ്ട അവസ്ഥയിലാണ് മുതിർന്നവർക്ക്, കാരണം ഇന്നത്തെ തലമുറ സ്മാർട്ട് ഫോണുകളിൽ അടിമകളായി കഴിഞ്ഞു. ഇപ്പോൾ രണ്ട് വയസുകാരൻ അമ്മയുടെ ഫോണിൽ കളിച്ച് വരുത്തി വെച്ച ചെലവാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. ഫോൺ എടുത്ത് 31 ചീസ് ബർഗറാണ് കുട്ടി ഓർഡർ ചെയ്തത്. ഇതിനു പുറമെ, ബില്ല് തുക അടച്ച് ടിപ്പും വരെ നൽകി ഞെട്ടിച്ചിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ.

എൽഎൽബി പരീക്ഷയിൽ കോപ്പിയടിച്ചു; പോലീസുകാരെ നിയമം പഠിപ്പിക്കുന്ന സിഐ അറസ്റ്റിൽ

കെൽസി ബർഖാൽട്ടർ ഗോൾഡൻ എന്നാണ് കുട്ടിയുടെ അമ്മയുടെ പേര്. അവർ തന്റെ മൊബൈൽ ഫോൺ അൺലോക്ക് ചെയ്തിരിക്കുകയായിരുന്നു. കിട്ടിയ അവസരം മുതലെടുത്ത് മകൻ ബാരറ്റ് ഫോൺ കൈവശപ്പെടുത്തി. ഫുഡ് ഡെലിവറി ആപ്പായ ഡോർഡാഷിൽ കയറി വലിയൊരു ഓർഡറും നൽകി.

”മകൻ ഫോണിൽ കളിക്കുകയായിരുന്നു. അവൻ ഫോട്ടോ എടുക്കുകയാണെന്നാണ് ഞാൻ കരുതിയത്. എന്റെ ശ്രദ്ധ ഒന്ന് തെറ്റിയപ്പോഴേക്കും അവൻ ഓർഡർ നൽകിക്കഴിഞ്ഞു”, ഗോൾഡൻ പറയുന്നു. വലിയ ഓർഡർ ആയതുകൊണ്ടുതന്നെ ഓർഡർ ലഭിക്കാൻ പതിവിലും കൂടുതൽ സമയം ആവശ്യമായി വരുമെന്ന നോട്ടിഫിക്കേഷൻ ലഭിച്ചതായും അവർ പറഞ്ഞു. ഇതിനുപിന്നാലെ, ഫോൺ എടുത്ത് നോക്കിയപ്പോഴാണ് മകൻ 31 ചീസ് ബർഗറുകൾ ഓർഡർ ചെയ്തതായി മനസ്സിലായത്.

ഇത് മാത്രമല്ല, 16 ഡോളർ ടിപ്പും അവൻ നൽകിയിട്ടുണ്ട്. അങ്ങനെ ആകെ മൊത്തം 75 ഡോളർ ബില്ലായെന്നും ഇവർ കൂട്ടിച്ചേർത്തു. എന്നാൽ, മകന്റെ ഈ പ്രവർത്തി കണ്ട് ഗോൾജൻ ദേഷ്യപ്പെട്ടില്ല. പകരം ബർഗർ ആവശ്യമുള്ളവർക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഗോൾഡൻ തന്റെ സോഷ്യൽ മീഡിയ പേജിൽ ഒരു പോസ്റ്റും പങ്കുവെച്ചു. ”എനിക്ക് മക്ഡൊണാൾഡിൽ നിന്ന് സൗജന്യമായി 31 ചീസ് ബർഗറുകൾ ലഭിച്ചിട്ടുണ്ട്. ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ ബന്ധപ്പെടാം. എന്റെ മകന് ഡോർഡാഷിൽ നിന്ന് എങ്ങനെ ഓർഡർ ചെയ്യണമെന്ന് അറിയാം” , ഇങ്ങനെയായിരുന്നു പോസ്റ്റ്. പോസ്റ്റ് കണ്ട അയൽവാസികൾ ഗോൾഡനിൽ നിന്ന് ബർഗർ വാങ്ങിക്കുകയും ചെയ്തു.

Exit mobile version