അയ്യപ്പജ്യോതിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മറുനാട്ടുകാരും..! സിംഗപ്പൂരിലും ബ്രിട്ടണിലും ഓസ്ട്രേലിയയിലും അമേരിക്കയിലും ദീപം തെളിഞ്ഞു

ഇന്നലെ അയ്യപ്പജ്യോതിയില്‍ സംസ്ഥാനം തിളങ്ങി. എന്നാല്‍ കേരളത്തില്‍ മാത്രമല്ല സിംഗപ്പൂരിലും ബ്രിട്ടണിലും ഓസ്ട്രേലിയയിലും അമേരിക്കയിലും അയ്യപ്പഭക്തര്‍ അയ്യപ്പജ്യോതി തെളിയിച്ച് ഐക്യദാര്‍ഢ്യം അറിയിച്ചു. സിംഗപ്പൂരില്‍ യിഷുണ്‍ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് പ്രവാസികളായ അയ്യപ്പഭക്തര്‍ ഒത്ത് ചേര്‍ന്ന് ദീപം തെളിയിച്ച്ത്. ‘അയ്യപ്പ ധര്‍മ്മ പരിഷത്ത്, സിംഗപ്പൂര്‍’ന്റെ നേതൃത്വത്തിലാണ് അയ്യപ്പജ്യോതി ദീപം തെളിയിച്ചത്.

കേരളത്തില്‍ അയ്യപ്പജ്യോതിക്ക് ദീപം തെളിഞ്ഞ അതേസമയത്ത് തന്നെയാണ് സിംഗപ്പൂരിലും ദീപങ്ങള്‍ തെളിഞ്ഞത്. അയ്യപ്പഭക്തരുടെ കൂട്ടായ്മയായ
മാഞ്ചസ്റ്റര്‍ ന്യൂകാസില്‍ മെല്‍ബണ്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അയ്യപ്പഭക്തര്‍ ആണ് അയ്യപ്പജ്യോതി തെളിയിച്ച് കേരളത്തിലെ ഭക്തര്‍ക്കും ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിയ്ക്കാനും ഐക്യദാര്‍ഢ്യമറിയിച്ചത്.

അതേസമയം ബ്രിട്ടണില്‍ ഉച്ചയ്ക്ക് ഒന്നരമണിയും ഓസ്ട്രേലിയയില്‍ രാത്രി പന്ത്രണ്ടുമണിയുമാണ് കേരളത്തില്‍ ജ്യോതി തെളിയിച്ച സമയം.

Exit mobile version