ഇരയുടെ കുടുംബം മാപ്പുനൽകി; വധശിക്ഷ കാത്ത് 18 വർഷമായി ജയിലിൽ കഴിഞ്ഞ പ്രതി നെഞ്ചുപൊട്ടി മരിച്ചു, വധശിക്ഷ ഒഴിവായെന്ന വാർത്ത കേട്ടപ്പാടെ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് അധികൃതർ

തെഹ്റാൻ: കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ഹൃദയാഘാതം മൂലം മരിച്ചു. ഇരയുടെ കുടുംബം മാപ്പുനൽകിയത് അറിഞ്ഞതോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇറാൻ സ്വദേശിയായ 55കാരൻ അക്ബർ ആണ് മരിച്ചത്.

കച്ചവടക്കാര്‍ സാധാരണക്കാരാണ്, ബുദ്ധിമുട്ടിക്കുന്നില്ല; ബീച്ചിലെ പെട്ടിക്കടകള്‍ വീണ്ടും തുറക്കുന്നു, നല്ല ഭക്ഷണവും ഉപ്പിലിട്ട വിഭവങ്ങളും കോഴിക്കോടിന്റെ സൗന്ദര്യത്തിന്റെ ഭാഗം

ബന്ദർ അബ്ബാസിലെ കോടതിയാണ് ഇരയുടെ മാതാപിതാക്കൾ മാപ്പുനൽകിയതോടെ വധശിക്ഷ ഒഴിവാക്കിയത്. 18വർഷമായി ജയിലിൽ കഴിയുകയായിരുന്നു. ഇതിനിടെ ഇരയുടെ കുടുംബത്തിൽ നിന്ന് മാപ്പ് ലഭിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തി വരികയായിരുന്നു.

ഒടുവിൽ ഇരയുടെ മാതാപിതാക്കൾ മാപ്പുനൽകിയെന്നും കോടതി ഇത് അംഗീകരിച്ച് വധശിക്ഷ ഒഴിവാക്കിയെന്നും കേട്ടതോടെ പ്രതി ആ നിമിഷം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി. ഇറാനിൽ കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടാൽ കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ മാത്രമെ വധശിക്ഷയിൽ നിന്ന് ഒഴിവാകുകയുള്ളൂ.

Exit mobile version