ഇറാഖില്‍ കാര്‍ ബോംബ് പൊട്ടിത്തറിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ടു

2014 ല്‍ ഇറാഖിന്റെ വടക്കന്‍ പ്രദേശത്ത് സായുധസംഘം പിടിച്ചടക്കുന്നതിനിടെ 200,000 ജനങ്ങള്‍ താമസിച്ചിരുന്ന ഈ നഗരം ഐഎസ്‌ഐഎല്‍ നിയന്ത്രണത്തിലായിരുന്നു

ബാഗ്ദാദ്: ഇറാഖിലെ താല്‍ അഫര്‍ നഗരത്തിലെ ചന്തയ്ക്ക് സമീപം കാര്‍ ബോംബ് പൊട്ടിത്തെറിച്ച മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐഎസാണ് ഇതിന് പിന്നിലെന്നാണ് സൂചന.

2014 ല്‍ ഇറാഖിന്റെ വടക്കന്‍ പ്രദേശത്ത് സായുധസംഘം പിടിച്ചടക്കുന്നതിനിടെ 200,000 ജനങ്ങള്‍ താമസിച്ചിരുന്ന ഈ നഗരം ഐഎസ്‌ഐഎല്‍ നിയന്ത്രണത്തിലായിരുന്നു. 2017 ഓഗസ്റ്റിലാണ് ഇറാഖ് സഖ്യ സേന താല്‍ അഫര്‍ നഗരം ഐഎസില്‍ നിന്ന് തിരിച്ചുപിടിച്ചത്.

Exit mobile version