‘എന്നെ അറേഞ്ച്ഡ് മാര്യേജിൽ നിന്ന് രക്ഷിക്കൂ’ ഭാര്യയെ കണ്ടെത്താൻ പരസ്യബോർഡ് സ്ഥാപിച്ച് മുഹമ്മദ് മാലിക്, സ്വന്തമായി വെബ്‌സൈറ്റും!

Arranged Marriage | Bignewslive

ലണ്ടൻ: ‘എന്നെ അറേഞ്ച്ഡ് മാര്യേജിൽ നിന്ന് രക്ഷിക്കൂ’ ഇത് വധുവിനെ കണ്ടെത്താൻ 29കാരനായ മുഹമ്മദ് മാലിക് എന്ന യുവാവ് സ്ഥാപിച്ച പരസ്യബോർഡിലെ വരികളാണ്. ഫേസ്ബുക്കിലും മറ്റ് വിവാഹ സൈറ്റുകളിലും കയറി വധുവിനെ തിരയുന്നവരിൽ നിന്ന് വ്യത്യസ്തനായിരിക്കുകയാണ് മാലിക്.

കൊടുങ്ങല്ലൂര്‍ ഭഗവതിയുടെ പുണ്യമാണ് ഈ ഭാഗ്യം, ആ വാഗ്ദാനം ഉറപ്പായും പാലിക്കണം; 50 കോടി നേടിയ മലയാളി ഹരിദാസ് പറയുന്നു

ഇംഗ്ലണ്ടിൽ സ്ഥിരതാമസക്കാരനാണ് ഇന്ത്യക്കാരൻ മുഹമ്മദ് മാലിക്. ബെർമിങ്ഹാമിലാണ് മാലിക് തന്റെ ചിത്രമടക്കമുള്ള പരസ്യബോർഡുകൾ സ്ഥാപിച്ചത്. ചെരിഞ്ഞു കിടക്കുന്ന തന്റെ ചിത്രത്തിനൊപ്പം ‘എന്നെ അറേഞ്ച്ഡ് മാര്യേജിൽ നിന്ന് രക്ഷിക്കൂ’ എന്ന പരസ്യ വാചകം എഴുതുകയായിരുന്നു. അതിന് താഴെ തന്റെ വെബ്സൈറ്റിൻറെ വിലാസവും (Findmalikawife.com) മാലിക് കൊടുത്തിട്ടുണ്ട്.

താത്പര്യമുള്ളവർക്ക് ആ വെബ്സൈറ്റ് വഴി ബന്ധപ്പെടാം. തന്റെ ആവശ്യങ്ങളും സങ്കൽപങ്ങളുമെല്ലാം അറിയിച്ചുകൊണ്ട് സ്വന്തം വെബ്സൈറ്റിലൂടെ മാലിക് പങ്കുവെച്ച വീഡിയോയും വൈറലാണ്. ഇസ്ലാം മതത്തിൽ വിശ്വസിക്കുന്ന പഞ്ചാബി കുടുംബത്തിൽനിന്നുള്ള പെൺകുട്ടിയെയാണ് പ്രതീക്ഷിക്കുന്നതെന്ന് വീഡിയോയിൽ പറയുന്നു.

Exit mobile version