കൊടും വരൾച്ചയിൽ കെനിയ; ജീവനറ്റ് ആറു ജിറാഫുകൾ, നോവായി എഡ് റാം പകർത്തിയ ചിത്രം

നയ്റോബി; ആറു ജിറാഫുകൾ ജീവനറ്റ് കിടക്കുന്ന ചിത്രമാണ് ഇന്ന് നോവായി തീരുന്നത്. കെനിയയിലെ വരൾച്ചയുടെ തീക്ഷ്‌ണത വെളിവാക്കുന്ന ചിത്രമാണിത്. വാജിറിലെ സബൂളി വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ്‌ കൊടും ചൂടത്ത് ജീവനില്ലാതെ കിടന്ന ആറു ജിറാഫുകളുടെ കണ്ടെത്തിയത്.  ഗെറ്റി ഇമേജസിന് വേണ്ടി എഡ് റാം ആണ് ചിത്രം പകർത്തിയത്. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു.

ആ അമ്മയും കുഞ്ഞും പാറിപ്പറക്കുകയാണ് സുഹൃത്തുക്കളേ! ജനറല്‍ വിഭാഗത്തിലെ അമ്മയ്ക്ക് സീറ്റ് കൊടുക്കാന്‍ മത്സരം, ആദിവാസി അമ്മയെയും കൈകുഞ്ഞിനെയും കണ്ടില്ലെന്ന് നടിച്ച് യാത്രക്കാര്‍; ബസ് യാത്രയ്ക്കിടയിലെ ദുരനുഭവം പങ്കുവച്ച് യുവാവ്

സമീപത്തെ ജലാശയത്തിൽ വെള്ളം കുടിക്കാൻ പോകവേ ചെളിയിൽ പുതഞ്ഞുവീണതാണ് ജിറാഫുകളുടെ മരണകാരണം. ഏറെക്കുറെ വറ്റിവരണ്ട നിലയിലാണ് ജലാശയവും. കടുത്ത വരൾച്ചയിൽ ജലം കിട്ടാതെ ജിറാഫുകൾ മരിച്ച സംഭവം കെനിയയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്‌.

വരൾച്ച രൂക്ഷമായതിനെ തുടർന്നു കെനിയയുടെ വടക്കു-കിഴക്കൻ പ്രദേശമായ സബൂലിയിലേക്ക് ജിറാഫുകളെ മാറ്റി പാർപ്പിച്ചിരുന്നു. സാധാരണ ലഭിക്കുന്നതിന്റെ മൂന്നിലൊന്ന് അളവു മഴ മാത്രമാണ് ഇത്തവണ രാജ്യത്തു ലഭിച്ചത്. ഇതാണു കൊടും വരൾച്ചയിലേക് രാജ്യം എത്തിയത്.

വരൾച്ച ഇനിയും തുടർന്നാൽ സമീപ പ്രദേശമായ ഗരിസ്സയിലെ 4,000 ജിറാഫുകൾ മരണഭീഷണി നേരിടുമെന്നാണ്‌ ലഭിക്കുന്ന വിവരം. 2021 സെപ്റ്റംബറിൽ വരൾച്ചയെ ദേശീയ ദുരന്തമായി കെനിയൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

Exit mobile version