ഒന്നര മണിക്കൂര്‍ നേരത്തേക്ക് പ്രസിഡന്റ് ആയി കമല : ചുമതല വഹിക്കുന്ന ആദ്യ വനിത

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയെന്ന ബഹുമതി നേടി വൈസ് പ്രസിഡന്റ്‌ കമല ഹാരിസ്. പ്രസിഡന്റ് ബൈഡനെ ആരോഗ്യ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്ന് ഒന്നരമണിക്കൂര്‍ നേരത്തേക്കാണ് കമല പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്തത്.

യുഎസ് സമയം രാവിലെ 10.10നായിരുന്നു അധികാരക്കൈമാറ്റം. 1 മണിക്കൂര്‍ 25 മിനിറ്റ് കമലയ്ക്ക് പ്രസിഡന്റ് പദവി കൈമാറിയതായും 11.35ന് ബൈഡന്‍ തിരികെ പദവിയില്‍ പ്രവേശിച്ചതായും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഭരണം കൂടാതെ സൈന്യത്തിന്റെയും ആണ്വായുധങ്ങളുടെയും ഉത്തരവാദിത്തങ്ങളാണ് കമലയ്ക്ക് നല്‍കിയത്.തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് വോട്ടെടുപ്പിന്റെ ഭാഗമായി കമലയ്ക്ക് പ്രസിഡന്റിന്റെ ഉത്തരവാദിത്തങ്ങള്‍ നല്‍കിയിരുന്നെങ്കിലും വേണ്ടത്ര വോട്ട് ലഭിക്കാഞ്ഞതിനാല്‍ പിന്തള്ളപ്പെട്ടിരുന്നു.

കൊളണോസ്‌കോപ്പിയ്ക്കായാണ് ബൈഡനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാള്‍ട്ടര്‍ മെഡിക്കല്‍ സെന്ററിലായിരുന്നു പരിശോധന. അനസ്‌തേഷ്യ നല്‍കുന്നതിനാലായിരുന്നു താല്ക്കാലികമായി അധികാരം കൈമാറിയത്. 2002ലും 2007ലും ജോര്‍ജ് ബുഷും സമാനരീതിയില്‍ അധികാരം കൈമാറിയിരുന്നു.

Exit mobile version