തെക്ക് പടിഞ്ഞാറന്‍ നൈജറില്‍ വെടിവെയ്പ്പ് : മേയര്‍ ഉള്‍പ്പടെ 69 പേര്‍ കൊല്ലപ്പെട്ടു

നിയാമെ : ആഫ്രിക്കന്‍ രാജ്യമായ നൈജറിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലുണ്ടായ വെടിവെയ്പ്പില്‍ 69 പേര്‍ കൊല്ലപ്പെട്ടു. ബാനിബംഗൗ നഗരത്തിന് അമ്പത് കിലോമീറ്റര്‍ അകലെ മാലിയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് വെടിവെയ്പ്പുണ്ടായത്. മേയര്‍ ഉള്‍പ്പടെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള പ്രാദേശിക ഭീകരുടെ സാന്നിധ്യം ശക്തമായ പ്രദേശമാണ് ഇവിടം. സാധാരണക്കാര്‍ക്ക് നേരെ പ്രദേശത്ത് ഈ വര്‍ഷം നടന്ന ആക്രമണങ്ങള്‍ക്ക് കണക്കില്ല. 530 പ്രദേശവാസികളെ ഈ വര്‍ഷം മാത്രം ഭീകരര്‍ വധിച്ചിട്ടുണ്ട്.

ആക്രമണത്തില്‍ നിന്ന് പതിനഞ്ച് പേര്‍ രക്ഷപെട്ടതായും ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നതായും നൈജര്‍ ആഭ്യന്തരമന്ത്രി അല്‍കാച്ചെ അല്‍ഹദ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഓഗസ്റ്റില്‍ പ്രദേശത്ത് നടന്ന ആക്രമണത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Exit mobile version