സിറിയയില്‍ ബസിനുള്ളില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് 14 മരണം

ദമാസ്‌കസ് : സിറിയയില്‍ ബസിനുള്ളില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് 14 പേര്‍ മരിച്ചു. തലസ്ഥാനനഗരമായ ദമാസ്‌കസില്‍ ഇന്നലെ രാവിലെയാണ് സ്‌ഫോടനമുണ്ടായത്.

തിരക്കേറിയ സമയമായതിനാല്‍ ധാരാളമാളുകള്‍ നിരത്തിലുണ്ടായിരുന്നു. ഒരു പാലത്തിന് താഴെ പ്രധാന ബസ് പോയിന്റില്‍ വെച്ചാണ് സ്‌ഫോടനമുണ്ടായത്. വിവിധ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ കൂടിച്ചേരുന്ന സ്ഥലമാണിത്. സൈനികരുമായി പോവുകയായിരുന്ന ബസ് ഇവിടെയെത്തിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. തീവ്രവാദികളുടെ നിയന്ത്രണത്തിലായിരുന്ന പ്രവിശ്യകള്‍ സര്‍ക്കാര്‍ സേന പിടിച്ചെടുത്തതിന് ശേഷം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇത്തരം സ്‌ഫോടനങ്ങള്‍ സിറിയയില്‍ വിരളമായിരുന്നു.

Exit mobile version