സൗദി അറേബ്യയിലെ തെരുവില്‍ ‘വിളയാടി’ പെണ്‍സിംഹം; വീഡിയോ

Saudi city | Bignewslive

റിയാദ്: സൗദി അറേബ്യയിലെ തെരുവില്‍ അലഞ്ഞ് തിരിഞ്ഞ് പെണ്‍സിംഹം. ജനങ്ങള്‍ രാവിലെ പുറത്തിറങ്ങിയതോടെയാണ് സിംഹത്തെ ശ്രദ്ധയില്‍പ്പെട്ടത്. പേടിച്ച് പലരും അവരവരുടെ വീടുകളിലേക്ക് പിന്‍വലിഞ്ഞു. ഭീതിയോടെ ജനങ്ങള്‍ ജനലുകളിലൂടെ നോക്കി നില്‍ക്കുമ്പോള്‍ ആരെയും കൂസാതെ തെരുവില്‍ അലയുകയായിരുന്നു സിംഹം.

സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഖോബാറിലാണ് സംഭവം. കൂട്ടില്‍നിന്നിറങ്ങിയ പെണ്‍ സിംഹം തെരുവിലൂടെ അലയുകയായിരുന്നു. അലറിക്കൊണ്ട് നടന്നു നീങ്ങുന്ന സിംഹത്തിന്റെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം സൈബറിടത്ത് വൈറലായി കഴിഞ്ഞു.

മൃഗങ്ങളെ വളര്‍ത്തുന്ന ഒരാളുടെ കൂട്ടില്‍നിന്ന് രക്ഷപ്പെട്ട പെണ്‍സിംഹമാണ് തെരുവിലിറങ്ങി ഭീതി പരത്തിയത്. സംഭവമറിഞ്ഞ് അധികൃതരും സ്ഥലത്തെത്തി. അധികം വൈകാതെ തന്നെ സിംഹത്തെ മയക്കുവെടിവെച്ച് പിടികൂടി.

Exit mobile version