സ്‌കൂളുകള്‍ വീണ്ടും തുറന്നു; കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്, വൈറസ് വ്യാപനം കുട്ടികള്‍ക്കിടയില്‍! ആശങ്കയില്‍ ഇംഗ്ലണ്ട്

ലണ്ടന്‍: സ്‌കൂളുകള്‍ വീണ്ടും തുറന്നുപ്രവര്‍ത്തിച്ചതിനു പിന്നാലെ ഇംഗ്ലണ്ടില്‍ പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ്. സ്‌കൂള്‍ കുട്ടികളിലാണ് വൈറസ് വ്യാപനം എന്നതാണ് പുതിയ ആശങ്ക. ബ്രിട്ടണിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് ഇതു സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുകയും വാക്‌സിനേഷന്‍ വ്യാപകമാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സ്‌കൂളുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്.

പിന്നീട് സെപ്റ്റംബര്‍ 25ന് അവസാനിച്ച ആഴ്ചയില്‍ കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തി. കുട്ടികളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ കടുത്ത ആശങ്ക വിദഗ്ധര്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, കേസുകളിലെ വര്‍ധനവ് ഇതേ നിലയ്ക്ക് തുടരുമോ എന്ന് നിരീക്ഷിച്ചുവരികയാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.

സെക്കണ്ടറി സ്‌കൂള്‍ കുട്ടികളില്‍ നിലവില്‍ 4.58 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. അതായത് പരിശോധനയ്ക്ക് വിധേയരാവുന്ന 25ല്‍ ഒരാള്‍ കോവിഡ് പോസിറ്റീവ് ആവുന്നു. തൊട്ടുമുന്‍പുള്ള ആഴ്ച 2.81 ശതമാനമായിരുന്നു രോഗസ്ഥിരീകരണ നിരക്ക്.

Exit mobile version