മുടിയില്ല, ശസ്ത്രക്രിയയിലൂടെ തലയില്‍ സ്വര്‍ണ്ണചെയിനുകള്‍ തുന്നിച്ചേര്‍ത്തു; വ്യത്യസ്തനായി മെക്‌സികന്‍ റാപ്പര്‍

Mexican rapper | Bignewslive

തലയിലെ മുടിക്ക് പകരം ശസ്ത്രക്രിയയിലൂടെ സ്വര്‍ണ്ണചെയിനുകള്‍ തുന്നിച്ചേര്‍ത്ത് മെക്‌സികന്‍ റാപ്പര്‍. 23കാരനായ ഡാന്‍ സുര്‍ ആണ് വ്യത്യസ്തമായ ആശയത്തിലൂടെ ഇപ്പോള്‍ സോഷ്യല്‍മീഡിയ കൈയ്യടക്കിയിരിക്കുന്നത്. ശസ്ത്രക്രിയയിലൂടെ അദ്ദേഹം തലയോട്ടിയില്‍ സ്വര്‍ണ്ണ ചെയിനുകള്‍ തുന്നിച്ചേര്‍ത്തു. ഏപ്രിലിലാണ് ഈ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.

അതിനുശേഷം അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ തന്റെ ഫോളോവേഴ്‌സിനായി ‘സ്വര്‍ണമുടി’ -യുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, ഡാന്‍ സുര്‍ ഒരു റാപ്പറാണ്. തലയോട്ടിയില്‍ സ്വര്‍ണ ചെയിനുകള്‍ പിടിപ്പിച്ച ചരിത്രത്തിലെ ആദ്യത്തെ റാപ്പറാണ് താനെന്ന് ഡാന്‍ സുര്‍ അവകാശപ്പെടുന്നുണ്ട്.

ഡാന്‍ സുര്‍ പങ്കുവച്ച ഒരു വീഡിയോയില്‍, പിസ്സ കഴിക്കുന്നതിനിടയില്‍ കൈയില്‍ സ്വര്‍ണക്കട്ടകള്‍ പിടിച്ചും, തന്റെ സ്വര്‍ണമുടി കാണിച്ചും ഡാന്‍ ആളുകളെ രസിപ്പിക്കുന്നത് കാണാം. ‘ഞാന്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചു എന്നതാണ് സത്യം. കാരണം ഈ ദിവസങ്ങളില്‍ എല്ലാവരും മുടിയില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യുന്നത് കാണാം. ഇപ്പോള്‍, എന്നെ കണ്ട് ആരും ഇത് അനുകരിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു” സുര്‍ തന്റെ ഒരു വീഡിയോയില്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഡാന്‍ സുറിന് ഏകദേശം രണ്ട് ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. തലയില്‍ സ്വര്‍ണ ചെയിനുകള്‍ സ്ഥാപിച്ചതിന് പുറമെ, പല്ലുകളില്‍ സ്വര്‍ണപ്ലേറ്റുകളും തുന്നിച്ചേര്‍ത്തിട്ടുണ്ട്.

Exit mobile version