പിടിച്ചെടുത്ത ആയുധങ്ങളുമായി സൈനിക പരേഡ് : താലിബാന്‍ ‘ആഘോഷം’ തുടരുന്നു

Taliban | Bignewslive

കാബൂള്‍ : യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ സേനാവിഭാഗം രാജ്യം വിട്ടതില്‍ ആഘോഷം തുടര്‍ന്ന് താലിബാന്‍. പിടിച്ചെടുത്ത ആയുധങ്ങളും വാഹനങ്ങളുമായി കാണ്ഡഹാറില്‍ സൈനിക പരേഡ് നടത്തുന്ന താലിബാന്‍ അനുയായികളുടെ നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വീഡിയോകളില്‍ അഫ്ഗാനിസ്ഥാനും യുഎസ് സേനയും ഉപേക്ഷിച്ച വാഹനങ്ങളും ആയുധങ്ങളുമാണ് പ്രധാനമായും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മിലിട്ടറി പരേഡില്‍ പ്രദര്‍ശിപ്പിച്ച ഹംവീസിലും സൈനികരുടെ കവചിത വാഹനങ്ങളിലും താലിബാന്‍ പതാകകള്‍ നാട്ടിയിരുന്നു. താലിബാന്റെ പതാകയുമായി പറന്ന ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്റര്‍ അഫ്ഗാന്‍ സൈനികരാണ് പ്രവര്‍ത്തിപ്പിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.കാബൂള്‍ വിമാനത്താവളത്തിലെ ആയുധങ്ങളും വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും യുഎസ് സേന നശിപ്പിച്ചെങ്കിലും നേരത്തേ പിടിച്ചെടുത്തതെല്ലാം താലിബാന്റെ കൈവശമുണ്ട്.

ഒരു വീഡിയോയില്‍ താലിബാന്‍ കമാന്‍ഡോകള്‍ യുഎസ് സ്‌റ്റൈല്‍ യൂുണിഫോം ധരിച്ച് സിഎച്ച്-46 സീ നൈറ്റ് ഹെലിക്കോപ്റ്റര്‍ പരിശോധിക്കുന്നത് കാണാം. യുഎസ് സേന തകര്‍ത്ത വിമാനങ്ങളുടെയും ഹെലിക്കോപ്റ്ററുകളുടെയും കോക്പിറ്റുകളില്‍ ഇരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താലിബാന്‍ കമാന്‍ഡോകളുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായിരുന്നു.

Exit mobile version