ലൊസ് ആഞ്ചലസ് മേയര്‍ ഇന്ത്യന്‍ സ്ഥാനപതി ആയേക്കും : നാമനിര്‍ദേശം ചെയ്ത് ബൈഡന്‍

Joe Biden | Bignewslive

വാഷിംഗ്ടണ്‍ : ലൊസ് ആഞ്ചലസ് മേയര്‍ എറിക് ഗാര്‍സെറ്റിയെ ഇന്ത്യയിലെ സ്ഥാനപതിയായി നാമനിര്‍ദേശം ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ട്രംപ് നിയമിച്ച കെന്നത്ത് ജസ്റ്ററിന് പകരം എറിക് സ്ഥാനപതിയാകും.

ഈ ആഴ്ച ആദ്യം ജസ്റ്ററിനെ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സില്‍ വിശിഷ്ട അംഗമായി നിയമിച്ചിരുന്നു. 2013 മുതല്‍ ലൊസ് ആഞ്ചലസ് നഗരത്തിന്റെ മേയറാണ് എറിക്. 12 വര്‍ഷത്തോളം കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇദ്ദേഹത്തിന്റെ കാലയളവിലാണ് നീണ്ട മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ലൊസ് ആഞ്ചലസിലൂടെ സമ്മര്‍ ഒളിംപിക് ഗെയിംസ് അമേരിക്കന്‍ മണ്ണിലെത്തുന്നത്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ഇദ്ദേഹം പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും സജീവമാണ്.

എറികിനൊപ്പം മറ്റ് ചില രാജ്യങ്ങളിലെ സ്ഥാനപതികളെയും ബൈഡന്‍ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. മൊണോക്കയിലേക്ക് ഡെനിസ് കാമ്പെലിനും ബംഗ്ലാദേശിലേക്ക് പീറ്റര്‍ ഡി.ഹാസിനും ചിലിയിലേക്ക് ബെര്‍ണാഡെറ്റ് എം.മീഹാനുമാണ് നാമനിര്‍ദേശം.

Exit mobile version