അടിത്തട്ടിലൂടെയുള്ള പൈപ്പ് ലൈനില്‍ നിന്നും ഗ്യാസ് ചോര്‍ന്നു; കടലിന് നടുവില്‍ മണിക്കൂറുകളോളം തീ കത്തി പടര്‍ന്നു! തരംഗമായി വീഡിയോ

Fire Rages | Bignewslive

മെക്സികോ സിറ്റി: കടലിന് നടുവില്‍ മണിക്കൂറുകളോളം തീ ആളിപടര്‍ന്നതിന്റെ ദൃശ്യങ്ങളാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. മെക്സികോയിലെ യുകാറ്റന്‍ പ്രവിശ്യയിലെ സമുദ്രത്തിന് നടുവിലാണ് ഈ വിസ്മയ കാഴ്ച. അഞ്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ കെടുത്താനായത്.

സമുദ്രത്തിന്റെ അടിത്തട്ടിലൂടെയുള്ള പൈപ്പ് ലൈനില്‍ നിന്നും ഗ്യാസ് ചോര്‍ന്നതാണ് തീപിടിത്തത്തിന് കാരണമായത്. വെള്ളത്തിന് മുകളില്‍ തീ കത്തിപ്പടര്‍ന്നു നില്‍ക്കുന്നതിന്റെ വീഡിയോ തരംഗമായി കഴിഞ്ഞു. പെമെക്സിലെ തൊഴിലാളികള്‍ തന്നെയാണ് തീ അണച്ചത്. നൈട്രജന്‍ ഉപയോഗിച്ചാണ് തീ നിയന്ത്രിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

മെക്സിക്കന്‍ സര്‍ക്കാരിന്റെ കീഴിലുള്ള പെമെക്സ് എന്ന പെട്രോളിയം കമ്പനിയുടെ കു മലൂബ് സാപ് പ്രവിശ്യയുമായി ബന്ധിപ്പിച്ച പൈപ്പ് ലൈനില്‍ നിന്നാണ് തീപടര്‍ന്നത്. തീ പിടുത്തത്തില്‍ ആര്‍ക്കും അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പെമെക്സിന്റെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണശേഖരമായ കു മലൂബ് സാപിലേത്. ദിനം പ്രതി 1.7 മില്യണ്‍ ബാരല്‍ ഉത്പാദനം നടത്തുന്നതില്‍ 40 ശതമാനവും ഈ കു മലൂബ് സാപില്‍ നിന്നാണ് വരുന്നത്.

Exit mobile version