വാക്‌സീന്‍ സ്വീകരിച്ച അമേരിക്കക്കാര്‍ക്ക് ക്വാറന്റീന്‍ വേണ്ട : നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഇറ്റലി

Italy | Bignewslive

പാരിസ് : വാക്‌സീന്‍ സ്വീകരിച്ച വിനോദസഞ്ചാരികള്‍ക്ക് ക്വാറന്റീന്‍ ഇല്ലാതെ രാജ്യം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കി ഇറ്റാലിയന്‍ ഗവണ്‍മെന്റ്. യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയെ സുരക്ഷിതയാത്രാ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനുശേഷമാണ് അമേരിക്കന്‍ യാത്രക്കാര്‍ക്ക് ഇറ്റലി പ്രവേശനം സാധ്യമാക്കിയത്.

ഇന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്.വാക്‌സീന്‍ സ്വീകരിച്ച റിപ്പോര്‍ട്ട് കാണിച്ചാല്‍ അമേരിക്കന്‍ യാത്രക്കാര്‍ക്ക് പ്രീ അറൈവല്‍ ടെസ്റ്റിംഗ് ഒഴിവാക്കാം. രാജ്യത്തെ റസ്റ്ററന്റുകളും ബാറുകളുമെല്ലാം നേരത്തേ തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. സ്വമ്മിംഗ് പൂളുകള്‍,ബീച്ചുകള്‍, തീം പാര്‍ക്കുകള്‍ തുടങ്ങിയവയും സഞ്ചാരികള്‍ക്കായി തുറന്നിട്ടുണ്ട്.വാക്‌സീന്‍ സ്വീകരിക്കാത്തവര്‍ക്ക് രാജ്യത്ത് പ്രവേശനമുണ്ടെങ്കിലും ഇവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവരുടെ സഞ്ചാരപാതയും കര്‍ശന നിരീക്ഷണത്തിലായിരിക്കും.

രാജ്യത്തെ മ്യൂസിയങ്ങള്‍ വാരാന്ത്യങ്ങളില്‍ പരിമിതമായ അളവില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഗ്രീസ്, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും വാക്‌സിനെടുത്ത യുഎസ് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു.

Exit mobile version