ഒറ്റപ്രസവത്തില്‍ യുവതി ജന്മം നല്‍കിയത് 10 കുട്ടികള്‍ക്ക്; ലോക റെക്കോഡെന്ന് റിപ്പോര്‍ട്ട്

DELIVERY | bignewslive

ദക്ഷിണാഫ്രിക്ക: ഒറ്റ പ്രസവത്തില്‍ യുവതി ജന്മം നല്‍കിയത് 10 കുഞ്ഞുങ്ങള്‍ക്ക്. ദക്ഷിണാഫ്രിക്കന്‍ സ്വദേശി ഗൊസ്യമെ തമര സിതോള്‍ എന്ന 37കാരിയാണ് ഒറ്റ പ്രസവത്തില്‍ തനിക്ക് 10 കുഞ്ഞുങ്ങള്‍ ഉണ്ടായതായി അവകാശ വാദം ഉന്നയിച്ചത്.’ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും ജനിച്ചുവെന്നാണ് യുവതി പറയുന്നത്.

സ്‌കാനിങ് കഴിഞ്ഞപ്പോള്‍ 8 കുട്ടികള്‍ ഉണ്ടാകുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ അപ്പോള്‍ അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അത്രയും കുഞ്ഞുങ്ങളെ എങ്ങനെ വയര്‍ ഉള്‍ക്കൊള്ളും, അവര്‍ അതിജീവിക്കുമോ, പൂര്‍ണ വളര്‍ച്ചയുണ്ടാകുമോ എന്നെല്ലാമായിരുന്നു ആശങ്ക.

പ്രസവം കഴിഞ്ഞപ്പോള്‍ 10 കുഞ്ഞുങ്ങളെ കിട്ടിയെന്ന് യുവതി പറയുന്നു. ‘ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ്. ഏഴ് മാസവും ഏഴ് ദിവസുമായപ്പോഴാണ് സിസേറിയന്‍ നടത്തിയത്. ഒരു സങ്കീര്‍ണതയുമില്ലാത കുഞ്ഞുങ്ങള്‍ വയറ്റിനുള്ളില്‍ കഴിഞ്ഞു. ദൈവത്തിന്റെ അത്ഭുത പ്രവൃത്തി എന്നാണ് അമ്മയുടെ പ്രതികരണം.

ഏതെങ്കിലും തരത്തിലുള്ള ഫെര്‍ട്ടിലിറ്റി ചികിത്സ നടത്തിയിട്ടില്ലെന്നും സ്വാഭാവികമായുണ്ടായ കുഞ്ഞുങ്ങളാണെന്നും അമ്മ പ്രതികരിച്ചു. ഞാനാകെ സന്തോഷത്തിലാണ്. ഞാനാകെ വികാരാധീനനാണ്’- കുഞ്ഞുങ്ങളുടെ പിതാവ് തെബോഹോ സോതെത്സി പറഞ്ഞെന്ന് ഐഒഎല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഈ ദമ്പതികള്‍ക്ക് നിലവില്‍ ആറ് വയസ്സുള്ള ഇരട്ടക്കുട്ടികളുണ്ട്.

10 കുഞ്ഞുങ്ങളുടെ ജനനം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ അത് റെക്കോര്‍ഡ് തന്നെയാകുമെന്ന് ഗിന്നസ് ബുക്ക് പ്രതിനിധികള്‍ പറഞ്ഞു. ഇങ്ങനെയൊരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുടുംബത്തെ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. അമ്മയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യത്തിനാണ് മുന്‍ഗണന. അതിനുശേഷം ഔദ്യോഗികമായി സ്ഥിരീകരിച്ച് റെക്കോര്‍ഡായി പ്രഖ്യാപിക്കുമെന്നും ഗിന്നസ് ബുക്ക് പ്രതിനിധികള്‍ അറിയിച്ചു.

Exit mobile version