ആഭ്യന്തര കലാപം രൂക്ഷം: പാകിസ്താനില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

ഇസ്ലാമാബാദ്: പാകിസ്താനില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ 11 മുതലാണ് വിലക്ക് നിലവില്‍ വന്നത്. ആഭ്യന്തരകലാപം രൂക്ഷമായതിനെ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങള്‍ക്ക് പാകിസ്താന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

വാട്‌സാപ്പ്, യുട്യൂബ്, ട്വിറ്റര്‍, ടെലഗ്രാം, ഫേസ്ബുക് തുടങ്ങി എല്ലാ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളും വിലക്കി. രാജ്യത്ത് ക്രമസമാധാനനില നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭമാണ് പാകിസ്താനില്‍ നടക്കുന്നത്. താലിബാന്റെ പിന്തുണയോടെയാണ് അക്രമം നടക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. ടിജിഎല്‍പി തീവ്രവാദ ഗ്രൂപ്പിലെ നേതാക്കളെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ആഭ്യന്തര കലാപത്തിന് ശ്രമിക്കുകയാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

Exit mobile version