പതിമൂന്നുകാരിയായ മകളുടെ കന്യകാത്വം വില്‍ക്കാന്‍ ശ്രമിച്ചു; മുന്‍ സൗന്ദര്യ റാണിയായ അമ്മയ്ക്ക് തടവ് ശിക്ഷ

മകളെക്കൂടാതെ ഇവര്‍ക്ക് ഒരു ആണ്‍കുട്ടി കൂടിയുണ്ട്.

മോസ്‌കോ: പതിമൂന്നുകാരിയായ മകളുടെ കന്യകാത്വം വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ സൗന്ദര്യ റാണിയായ അമ്മയ്ക്ക് തടവ് ശിക്ഷ. നാലര വര്‍ഷമാണ് ജയില്‍ ശിക്ഷയ്ക്ക് കോടതി വിധിച്ചത്. ഐറിന ഗ്ലാഡിക്ക് (35)എന്ന യുവതിയ്ക്ക് റഷ്യന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. സമ്പന്നനായ ഒരാള്‍ക്ക് 19100 പൗണ്ടിനാണ് (17.29 ലക്ഷം രൂപ) ഇവര്‍ മകളുടെ കന്യാകത്വം വില്‍ക്കാന്‍ ശ്രമം നടത്തിയത്.

മകളെക്കൂടാതെ ഇവര്‍ക്ക് ഒരു ആണ്‍കുട്ടി കൂടിയുണ്ട്. തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടതോടെ കുട്ടികളെ വളര്‍ത്താനുള്ള അവകാശവും ഐറിനയ്ക്ക് നഷ്ടപ്പെട്ടു. കന്യകാത്വം വില്‍ക്കുന്നതിനായി ഇവര്‍ മകളുടെ ലൈംഗികച്ചുവയുള്ള ഫോട്ടോകള്‍ എടുക്കുകയും മകള്‍ കന്യകയാണെന്നുള്ള സാക്ഷ്യപത്രം ഡോക്ടറില്‍ നിന്ന് വാങ്ങുകയും ചെയ്തിരുന്നു.

മോസ്‌കോയിലെത്തി ഇവര്‍ സമ്പന്നനായ ഇടപാടുകാരനെ കണ്ടെത്തി ആയാള്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ക്ക് പ്രതിഫലമായി മകളുടെ കന്യാകത്വം നല്‍കാമെന്ന് കരാര്‍ ഉറപ്പിക്കുകയായിരുന്നു. ഐറിനയെ സഹായിച്ച രണ്ട് യുവതികളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ക്ക് മൂന്നര വര്‍ഷം കോടതി തടവ് ശിക്ഷ വിധിച്ചു. മോസ്‌കോയിലുള്ള ഒഴുകുന്ന ഭക്ഷണശാലയില്‍വച്ചാണ് ഇവരെ അറസ്റ്റു ചെയ്യുന്നത്. ഐറിനയുടെ ബാഗില്‍ നിന്നും പോലീസ് പണവും കണ്ടെത്തിയിരുന്നു.

Exit mobile version