ബ്രെയിനില്‍ കാന്‍സറാണെന്ന് പറഞ്ഞ് ഭര്‍ത്താവിനെയും ബന്ധുക്കളെയും ഒരുപോലെ കബളിപ്പിച്ചത് വര്‍ഷങ്ങളോളം; ചികിത്സയുടേതെന്ന പേരില്‍ തട്ടിയത് 22 കോടി! ലണ്ടനില്‍ ഇന്ത്യന്‍ വംശജയ്ക്ക് തടവ് ശിക്ഷ

ജാസ്മിന്‍ മിസ്ട്രി ഭര്‍ത്താവ് വിജയ് കറ്റേച്ചിയയോട് തനിക്ക് കാന്‍സറാണെന്ന് പറഞ്ഞു.

ലണ്ടന്‍: ബ്രെയിനില്‍ കാന്‍സറാണെന്ന് പറഞ്ഞ് ഭര്‍ത്താവിനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരുപോലെ കബളിപ്പിച്ച് പണം തട്ടിയ ഇന്ത്യന്‍ വംശജയ്ക്ക് ലണ്ടനില്‍ തടവ് ശിക്ഷ. നാല് വര്‍ഷമാണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ജാസ്മിന്‍ മിസ്ട്രി (36) ക്കാണ് യുകെ കോടതി തടവ് ശിക്ഷ വിധിച്ചത്. 2013 ലാണ് കേസിനാസ്പദമായ സംഭവം.

ജാസ്മിന്‍ മിസ്ട്രി ഭര്‍ത്താവ് വിജയ് കറ്റേച്ചിയയോട് തനിക്ക് കാന്‍സറാണെന്ന് പറഞ്ഞു. തെളിവായി ഡോക്ടര്‍ അയച്ച വാട്‌സാപ്പ് മെസേജ് കാണിച്ചു. എന്നാല്‍ ഈ മെസേജ് മറ്റൊരു സിം ഉപയോഗിച്ച് ജാസ്മിന്‍ തന്നെ അയച്ചതാണെന്ന് പിന്നീടാണ് മനസിലായത്. 2014 അവസാനത്തില്‍ താന്‍ ബ്രെയിന്‍ കാന്‍സര്‍ രോഗിയാണെന്നും ആറ് മാസം മാത്രമെ ആയുസുള്ളുവെന്നും മുന്‍ ഭര്‍ത്താവിനെയും ജാസ്മിന്‍ അറിയിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയില്‍ പോകണമെന്ന് ഡോക്ടര്‍ പറഞ്ഞായുള്ള മറ്റൊരു വ്യാജ സന്ദേശവും ജാസ്മിന്‍ മുന്‍ ഭര്‍ത്താവിനെ കാണിച്ചു.

ഏകദേശം 4.56 കോടി രൂപ വേണമെന്നും ജാസ്മിന്‍ ധരിപ്പിച്ചു. 2015 മുതല്‍ 2017 വരെയുള്ള വര്‍ഷം വര്‍ഷംകൊണ്ട് ഭര്‍ത്താവും കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് തുടര്‍ ചികിത്സയ്ക്കായി യുവതിയ്ക്ക് പണം നല്‍കി. ജാസ്മിന്‍ തന്റേതെന്ന പേരില്‍ മുന്‍ ഭര്‍ത്താവിനെ കാണിച്ച ബ്രെയിന്‍ സ്‌കാനിന്റെ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സുഹൃത്ത് കണ്ടതോടെയാണ് കെട്ടുകഥയ്ക്ക് തിരശീല വീഴുന്നത്.

മുന്‍ ഭര്‍ത്താവിന്റെ ഡോക്ടറായ സുഹൃത്ത് സ്‌കാന്‍ ഗൂഗിളില്‍ നിന്നും എടുത്തതാണെന്ന് കണ്ടുപിടിച്ചു. ഇതേ സമയം ജാസ്മിന്‍ വ്യാജ സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്ന സിം ഭര്‍ത്താവ് വിജയ് കണ്ടെത്തി. സംഭവം പിടിക്കപ്പെട്ടതോടെ താന്‍ കള്ളം പറയുകയാണെന്ന് ജാസ്മിന്‍ തുറന്ന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് 2017 നവംബറില്‍ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

Exit mobile version