വരള്‍ച്ചയില്‍ തടാകത്തിലെ വെള്ളം കുറഞ്ഞു; യുവാവിന് തിരികെ ലഭിച്ചത് ഒരു വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ഐഫോണ്‍, ഇപ്പോഴും പ്രവര്‍ത്തിക്കുന്നു!

Recover iPhone | Bignewslive

കടുത്ത വരള്‍ച്ച നേരിടുകയാണ് തായ്‌വാന്‍. കഴിഞ്ഞ അര നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ വരള്‍ച്ചയാണ് ഇപ്പോള്‍ രാജ്യം നേരിടുന്നത്. എന്നാല്‍ ഈ വരള്‍ച്ച ചെന്‍ എന്ന യുവാവിന് ഗുണം ചെയ്തിരിക്കുകയാണ്. ഒരു വര്‍ഷം മുമ്പ് പുഴയില്‍ വീണ ഐഫോണ്‍ തിരികെ കിട്ടിയിരിക്കുകയാണ് ചെനിന്.

സണ്‍മൂണ്‍ തടാകത്തില്‍ വെള്ളം കുറഞ്ഞപ്പോഴാണ് ചെന്നിന് തന്റെ കളഞ്ഞുപോയ ഐഫോണ്‍ ലഭിച്ചത്. ഒരു വര്‍ഷക്കാലം വെള്ളത്തില്‍ കിടന്നിട്ടും തകരാറൊന്നും കൂടാതെ ഐഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചെന്‍ പറയുന്നു. ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ചെന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്‍ ഐഫോണ്‍ തിരികെ ലഭിച്ച വിവരം പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം പാഡില്‍ബോര്‍ഡിങ് നടത്തുന്നതിനിടെയായിരുന്നു ചെന്നിന്റെ ഐഫോണ്‍ നഷ്ടപ്പെട്ടത്. പിന്നീട് ഇപ്പോഴാണ് ഫോണ്‍ തിരികെ ലഭിക്കുന്നത്. ഫോണ്‍ ഉണങ്ങിയ ശേഷം താന്‍ അത് ചാര്‍ജ് ചെയ്തുവെന്നും പ്രശ്‌നങ്ങളൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചെന്‍ പറഞ്ഞു. 2019ല്‍ ആപ്പിള്‍ പുറത്തിറക്കിയ മോഡലാണ് ഐഫോണ്‍ 11.

Exit mobile version