‘പ്രിയപ്പെട്ട ലില്ലി, മറുപടി എഴുതാന്‍ ഇത്രയും താമസിച്ചതില്‍ ക്ഷമിക്കുമല്ലോ..’ ലോക്ക്ഡൗണ്‍ സമയത്ത് അയച്ച 12കാരിയുടെ കത്തിന് മറുപടി അയച്ച് ജസീന്ത

Jacinda Ardern | Bignewslive

‘പ്രിയപ്പെട്ട ലില്ലി, മറുപടി എഴുതാന്‍ ഇത്രയും താമസിച്ചതില്‍ ക്ഷമിക്കുമല്ലോ..’ ഇത് 12വയസുകാരിക്ക് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ അയച്ച കത്തിലെ വരികയാണ്. കൊവിഡ് വ്യാപനം മൂലമുള്ള ലോക്ക് ഡൗണില്‍ അയച്ച കത്തിനാണ് ജസീന്ത മറുപടി കത്ത് അയച്ചിരിക്കുന്നത്. സ്‌കൂളില്‍ നിന്ന് ഒരു പ്രമുഖ നേതാവിന് കത്തയയ്ക്കുക എന്ന പാഠ്യപദ്ധതിയുടെ ഭാഗമായാണ് ന്യൂസിലാന്റ് സ്വദേശിയായ ലില്ലി ജസീന്തയ്ക്ക് കത്ത് അയച്ചത്.

എന്നാല്‍ കത്തെഴുതിയതിനുശേഷം ലില്ലി അതൊക്കെ മറന്നിരുന്നു. ശേഷമാണ് ലില്ലിയെ പോലും അത്ഭതപ്പെടുത്തി മറുപടി കത്ത് എത്തിയത്. ലില്ലിയുടെ പിതാവാണ് ജസീന്തയുടെ കത്ത് വന്ന കാര്യം സോഷ്യല്‍മീഡിയയിലൂടെ പങ്കിട്ടത്. ‘ഇത്രയും തിരക്കേറിയ സമയങ്ങളിലും ലില്ലിക്ക് മറുപടി അയച്ചതില്‍ അവള്‍ വലിയ സന്തോഷത്തിലാണ്. ഒരു മാതൃക നേതാവാണ് അവര്‍ എല്ലാക്കാര്യത്തിലും’ എന്ന് കുറിച്ചുകൊണ്ടാണ് പിതാവ് കത്ത് പങ്കുവെച്ചത്.

കത്ത് ഇങ്ങനെ;

‘പ്രിയപ്പെട്ട ലില്ലി, അയച്ച കത്തിന് നന്ദി പറയുന്നു. മറുപടി എഴുതാന്‍ ഇത്രയും താമസിച്ചതില്‍ ക്ഷമിക്കുമല്ലോ. കുറേ നാളായി നല്ല തിരക്കിലായിരന്നു. അതാണു മറുപടി നീണ്ടുപോയത്. പഠനത്തിനിടെ ഇങ്ങനെയൊരു കത്ത് എഴുതാന്‍ കാണിച്ച മനസ്സിന് നന്ദി. നിന്റെ സ്നേഹമുള്ള വാക്കുകള്‍ എന്നെ സന്തോഷിപ്പിക്കുന്നു. ലില്ലിയും കുടുംബവും അയര്‍ലന്‍ഡില്‍ സുരക്ഷിതരായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. കുടുംബാംഗങ്ങളെ എന്റെ ക്ഷേമാന്വേഷണം അറിയിക്കുക. കത്തെഴുതിയതിന് ഒരിക്കല്‍ക്കൂടി നന്ദി. നിങ്ങളുടെ പ്രിയപ്പെട്ട ജസീന്ത ആര്‍ഡേണ്‍.’

Exit mobile version