കൊവിഡ് കാലത്ത് പാവപ്പെട്ടവരുടെ ശബ്ദം കേള്‍ക്കാന്‍ നടത്തിയ ശ്രമം ചെറുതല്ല; കേരളത്തിന് അഭിനന്ദനവുമായി യുഎന്‍ മനുഷ്യാവകാശ സമിതി

kerala efforts | Bignewslive

കൊവിഡ് കാലത്തെ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതി. കൊവിഡ് കാലത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ശബ്ദം കേള്‍ക്കാന്‍ കേരളം കാട്ടിയ ശ്രമത്തിനാണ് സമിതി പ്രശംസിച്ചിരിക്കുന്നത്. സാമൂഹ്യ സംഘടന- സമുദായ നേതാക്കള്‍ അടക്കമുള്ളവര്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷണാര്‍ത്ഥം നടത്തിയ ഇടപെടല്‍ ശ്രേഷ്ഠമെന്നും മനുഷ്യാവകാശ സമിതി ചീഫ് മിഷേല്‍ ബാച്ചലെറ്റ് കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ അംഗരാജ്യങ്ങളിലെ മനുഷ്യാവകാശ വിഷയങ്ങള്‍ അവലോകനം ചെയ്ത് നയം വ്യക്തമാക്കുന്നതാണ് ഓരോ വര്‍ഷവും നടക്കുന്ന ഗ്ലോബല്‍ അപ്ഡേറ്റ് പ്രഭാഷണം. 46ാമത്തെ ഗ്ലോബല്‍ അപ്ഡേറ്റ് പ്രഭാഷണത്തിലാണ് അധ്യക്ഷ മിഷേല്‍ ബാച്ചലെറ്റ് കൊവിഡ് കാലത്തെ കേരളത്തിലെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചത്.

തന്റെ ഓഫീസിന്റെ ശ്രദ്ധയില്‍ കൊവിഡ് കാലത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ശബ്ദം കേള്‍ക്കാന്‍ കേരളം കാട്ടിയ ശ്രമം എത്തിയെന്നും ഇതിനാണ് അഭിനന്ദനമെന്നും അവര്‍ പറഞ്ഞു. കൊവിഡ് കാലത്ത് പാര്‍ശ്വവത്ക്കരിയ്ക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ശബ്ദം കേള്‍ക്കാന്‍ കേരളം കാട്ടിയ ശ്രമം മാതൃകാപരം ആണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version