ജമാല്‍ ഖഷോഗി അടക്കം അഞ്ച് പേര്‍ക്ക് ടൈം പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം

മരിച്ചിട്ടും വാര്‍ത്തലോകത്ത് അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതായിരുന്നെന്ന് ടൈം എഡിറ്റര്‍ ഇന്‍ ചീഫ് ഫെല്‍സെന്താള്‍ വ്യക്തമാക്കി

വാഷിങ്ടണ്‍: 2018ലെ ടൈം പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നാല് പേര്‍ക്കും ഒരു മാധ്യമ സ്ഥാപനത്തിനും. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി അടക്കമുളളവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഇത് ആദ്യമായാണ് ജീവനോടെ ഇല്ലാത്ത ഒരാളെ ടൈം പേഴ്‌സണ്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കുന്നത്.

മരിച്ചിട്ടും വാര്‍ത്തലോകത്ത് അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതായിരുന്നെന്ന് ടൈം എഡിറ്റര്‍ ഇന്‍ ചീഫ് ഫെല്‍സെന്താള്‍ വ്യക്തമാക്കി. മരിയ റെസ്സ, വാ ലോണ്‍, ക്യാവ് സോ ഊ എന്നിവരാണ് പുരസ്‌കാരം നേടിയ മറ്റ് മൂന്ന് പേര്‍. കാപിറ്റല്‍ ഗസറ്റെ എന്ന വാര്‍ത്താ ചാനലും പുരസ്‌കാരം പങ്കിട്ടു.

ഇസ്താന്‍ബുളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ക്രൂരമായി കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകനാണ് ജമാല്‍ ഖഷോഗി. പ്രാദേശിക സര്‍ക്കാരുകളെ വിറപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട ഫിലിപ്പീന്‍സ് മാധ്യമപ്രവര്‍ത്തകയാണ് മരിയ റെസ്സ. റൊഹീഗ്യന്‍ കൂട്ടക്കൊല്ല അന്വേഷിക്കുന്നതിനിടെ അറസ്റ്റിലായ ധീരമാധ്യമപ്രവര്‍ത്തകരാണ് വോ ലോണും സോ ഊവും. ക്യാപിറ്റല്‍ ഗസറ്റേയിലുണ്ടായ വെടിവെപ്പില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകരാണ് മരിച്ചത്.

റഷ്യയില്‍ നിന്ന് തുടങ്ങി സിലിക്കണ്‍ വാലി വരെയുളള വളച്ചൊടിക്കപ്പെടുന്ന വസ്തുതകളുടെ വാര്‍ത്തകളാണ് ഈ വര്‍ഷം തലക്കെട്ടുകളില്‍ നിറഞ്ഞ് നിന്നതെന്ന് ഫെല്‍സെന്താള്‍ പറഞ്ഞു. ഈ സാഹചര്യത്തെ ചെറുക്കുന്ന കരുത്തുളളവരാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ നിമിഷത്തിലെ അത്രയും ഭീകരമായ വെല്ലുവിളികളെ നേരിട്ടവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version