മാസ്‌ക് ധരിക്കാതെ ബീച്ചില്‍ മറ്റൊരാള്‍ക്കൊപ്പം സെല്‍ഫി; ചിലി പ്രസിഡന്റിന് രണ്ട് ലക്ഷം രൂപ പിഴ

Chilean president | Bignewslive

സാന്റിയാഗോ: മാസ്‌ക് ധരിക്കാതെ ബീച്ചില്‍ മറ്റൊരാള്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്ത ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനെറയ്ക്ക് പിഴ. രണ്ടര ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങരുതെന്ന കടുത്ത നിര്‍ദേശം നിലനില്‍ക്കെയാണ് മറ്റൊരാള്‍ക്കൊപ്പം മാസ്‌ക് ഇല്ലാതെ സെല്‍ഫിക്ക് നില്‍ക്കുകയായിരുന്നു.

വീടിന് മുന്നിലുള്ള ബീച്ചിലൂടെ നടക്കുമ്പോള്‍ ഒരു സ്ത്രീ സെല്‍ഫിയെടുക്കാന്‍ പ്രസിഡന്റിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. സെല്‍ഫിയില്‍ ഇരുവരും മാസ്‌ക് ധരിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ വൈറലായതോടെ പിനെറ ക്ഷമാപണം നടത്തിയെങ്കിലും പ്രസിഡന്റിന് പിഴ ഏര്‍പ്പെടുത്തുകയായിരുന്നു.

കൊറോണ വൈറസ് നിയമങ്ങള്‍ താന്‍ തെറ്റിച്ചുവെന്നും പിനെറ തുറന്നുപറഞ്ഞു. ചിലിയില്‍ കൊവിഡ് 19 ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സൗത്ത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചിലിയിലാണ്. 581,135 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 16,051മരണങ്ങള്‍ ഉണ്ടായി.

Exit mobile version