ഹോട്ടല്‍ മുറിയില്‍ ക്വാറന്റൈന്‍; ഇസ്തിരിപ്പെട്ടിയും കോഫി മേക്കറും വെച്ച് ഭക്ഷണമൊരുക്കി ഷെഫ്, സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് വീഡിയോ

Quarantine chef | Bignewslive

ഹോട്ടല്‍ മുറിയില്‍ ക്വാറന്റൈന്‍ ആയതോടെ ഭക്ഷണം അവതാളത്തിലായ ഷെഫ് കണ്ടെത്തിയ വഴിയാണ് ഇന്ന് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. മുറിയിലെ ഇസ്തിരിപ്പെട്ടിയിലും കോഫി മേക്കറിലുമാണ് ഷെഫ് തന്റെ ഭക്ഷണം ഒരുക്കിയത്. പ്രമുഖ ഷെഫ് ജാഗോ റാന്‍ഡ്ല്‍സ് ആണ് വ്യത്യസ്ത രീതിയില്‍ ഭക്ഷണം ഒരുക്കിയത്.

കാനഡയിലെ ഒരു ഹോട്ടല്‍ മുറിയില്‍ പതിനാല് ദിവസത്തോളം ക്വാറന്റൈനിലായിരുന്ന റാന്‍ഡ്ല്‍സ്, അവിടെ ലഭ്യമായ സൗകര്യങ്ങള്‍ വച്ച് വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കുകയായിരുന്നു. ‘ഇന്‍സ്റ്റന്റ്’ ആയി പാകപ്പെടുത്താന്‍ കഴിയുന്ന ഭക്ഷ്യവസ്തുക്കള്‍ മുറിയിലേക്ക് എത്തിക്കും. ശേഷം യുക്തിപരമായി അവയുപയോഗിച്ച് ഇഷ്ടപ്പെട്ട വിഭവങ്ങളെല്ലാം തയ്യാറാക്കും.

ഷെഫിന്റെ വീഡിയോയ്ക്ക് വലിയ തോതിലുള്ള സ്വീകരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റ് ലഭിക്കുന്നത്.

Exit mobile version