12 മീറ്റര്‍ ചുറ്റളവില്‍ റോസാപ്പൂവില്‍ തീര്‍ത്ത അടിപൊളി ഗൗണ്‍; കൊവിഡിനെ തുരത്താന്‍ സാമൂഹിക അകലം ഇങ്ങനെയും, ഭാരം നിയന്ത്രിക്കാന്‍ പ്രത്യേക ചക്രങ്ങളും

Social distance gown | Bignewslive

12 മീറ്റര്‍ ചുറ്റളവില്‍ റോസാപ്പൂവില്‍ തീര്‍ത്ത അടിപൊളി ഗൗണ്‍ ആണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കൊവിഡ് എന്ന മഹാമാരി ലോകത്തെ കീഴടക്കുമ്പോള്‍ പ്രതിരോധിക്കാന്‍ നല്‍കുന്ന ഏക പോംവഴി സാമൂഹിക അകലവും മാസ്‌ക് ധാരണവുമാണ്. എന്നാല്‍ ഇന്ന് മാസ്‌ക് വിപണയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച് കഴിഞ്ഞു.

വസ്ത്രത്തിനനുസരിച്ച് മാസ്‌കും, സ്വര്‍ണ്ണത്തിലും വജ്രത്തിലുമുള്ള മാസ്‌കും ഇതിനോടകം വിപണിയില്‍ എത്തിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നത് സാമൂഹിക അകലം മാത്രം ലക്ഷ്യമിട്ട് തയ്യാറാക്കിയ ഗൗണ്‍ ആണ്. 12 മീറ്റര്‍ ചുറ്റളവില്‍ റോസാപ്പൂവില്‍ തീര്‍ത്ത ഗൗണ്‍ വന്‍ ചര്‍ച്ചാ വിഷയമായി കഴിഞ്ഞു.

ഷെയ് എന്ന ഡിസൈനര്‍ ആണ് സാമൂഹിക അകലം ലക്ഷ്യമാക്കി വ്യത്യസ്ത ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ ഗൗണ്‍ ധരിച്ചാല്‍ ആര്‍ക്കും അടുത്തുവരാന്‍ പറ്റില്ല. പിന്നെ എങ്ങനെ കൊവിഡ് വരാനാണെന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം ചോദിക്കുന്നു. റോസാപ്പൂ വിരിഞ്ഞു നില്‍ക്കുന്നതുപോലെ അതിമനോഹരമാണ് ഷെയ് ഒരുക്കിയ സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഗൗണ്‍.

12 മീറ്ററാണ് ഗൗണിന്റെ ചുറ്റളവ്. 270 മീറ്റര്‍ ടൂള്‍ നെറ്റാണ് ഗൗണിനായി ഉപയോഗിച്ചിരിക്കുന്നത്. ഗൗണിനൊപ്പം ധരിക്കാനുള്ള ഫേസ് മാസ്‌ക്കും ഡിസൈനര്‍ ഒരുക്കിയിട്ടുണ്ട്. ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. ഭാരം കുറവാണ് എന്നതാണ് ഗൗണിന്റെ മറ്റൊരു പ്രത്യേകത. ഭാഗങ്ങളായി പിരിക്കാന്‍ കഴിയുമെന്നതിനാല്‍ ഉപയോഗം കഴിഞ്ഞശേഷം സൂക്ഷിക്കാനും വളരെ എളുപ്പമാണെന്ന് ഷെയ് അറിയിക്കുന്നു.

ഇതിനു പുറമെ, ഗൗണിന്റെ താഴെ പ്രത്യേക വീലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. അത് ഗൗണ്‍ താങ്ങിപ്പിടിച്ചു നടക്കാനുള്ള ബുദ്ധിമുട്ടിനെ മാനിച്ചാണ് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തവും അതിമനോഹരവുമായി ഈ ഗൗണ്‍ പൂര്‍ത്തിയാക്കാന്‍ എടുത്തത് രണ്ട് മാസമാണ്. ഗൗണ്‍ തയാറാക്കുന്നതിന്റെ വിഡിയോ ഷെയ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

Exit mobile version