ഈ ഹാന്‍ഡ് ബാഗിന് വില 53 കോടി! പ്രത്യേകതകള്‍ ഇങ്ങനെ

handbag set with diamonds | bignewslive

കല്ലുകളും തൂവലുകളും പതിപ്പിച്ച ഹാന്‍ഡ് ബാഗുകളോട് പ്രിയമില്ലാത്തവര്‍ ചുരുക്കമാണ്. അത്തരത്തിലൊരു ബാഗാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാ വിഷയമാകുന്നത്. എന്നാല്‍ ഈ ബാഗ് നിസാരക്കാരനല്ല. 53 കോടി രൂപയാണ് ഈ ബാഗിന്റെ വില. ലോകത്തിലെ ഏറ്റവും വില കൂടിയ ബാഗ് കൂടിയാണ് ഇത്. ഇറ്റലിയിലെ ഒരു പ്രമുഖ ബ്രാന്‍ഡ് ആണ് ഈ ബാഗ് ഇറക്കിയിരിക്കുന്നത്.

വജ്രം, ഇന്ദ്രനീലം തുടങ്ങിയ വിലപിടിപ്പുള്ള കല്ലുകളാണ് ബാഗിന്റെ മാറ്റും വിലയും കൂട്ടുന്നത്. പ്രശസ്ത ബ്രാന്‍ഡായ ബോറിനി മിലാനെസി ആണ് ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ഈ ബാഗ് നിര്‍മിച്ചിരിക്കുന്നത്. 1000 ത്തോളം മണിക്കൂറുകളെടുത്താണ് ബാഗിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ബാഗിന്റെ പ്രത്യേകതകള്‍ ഇങ്ങനെ;

ചെറുതായി തിളക്കമുള്ള മുതലയുടെ തൊലി ഉപയോഗിച്ചാണ് ബാഗിന്റെ നിര്‍മ്മാനണം. ബാഗിന്റെ മോടി കൂട്ടാനായി വൈറ്റ് ഗോള്‍ഡ് കൊണ്ടുള്ള പത്ത് ചിത്രശലഭങ്ങളെയും ഡിസൈന്‍ ചെയ്തിട്ടുണ്ട്. അവയില്‍ നാല് ചിത്രശലഭങ്ങളില്‍ വജ്രക്കല്ലുകളും മൂന്നെണ്ണത്തില്‍ ഇന്ദ്രനീലവും പതിച്ചിട്ടുണ്ട്. 130ഓളം കാരറ്റുള്ള കല്ലുകളാണ് ബാഗിലുള്ളത്.

കൃത്രിമ നിര്‍മിത വസ്തുക്കള്‍ക്ക് പകരം മൃഗത്തോല്‍, ചെമ്മരിയാടിന്റെ രോമം തുടങ്ങിയവ കൊണ്ടാണ് ബാഗിന്റെ ഉള്‍ഭാഗം നിര്‍മിച്ചിരിക്കുന്നത്. വാങ്ങുന്നയാള്‍ക്ക് പ്രത്യേക പരിഗണനയും ലഭിക്കും. ഉപഭോക്താവിന്റെ പേര് കൊത്തുപണി ചെയ്താണ് ബാഗ് ലഭിക്കുക. കടല്‍ക്കാഴ്ച്ചകളെ അനുസ്മരിപ്പിക്കും വിധമാണ് ബാഗ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നീലക്കല്ലുകള്‍ കടലിന്റെ ആഴത്തേയും വജ്രം ജലത്തിന്റെ നൈര്‍മല്യത്തെയും സൂചിപ്പിക്കുന്നു.

Exit mobile version