പിതാവിന്റെ 25കോടി വിലയുള്ള സ്‌പോര്‍ട്‌സ് കാര്‍ എടുത്ത് അഭ്യാസ പ്രകടനം; മതിലില്‍ ഇടിച്ച് തവിടുപൊടിയായി! യൂട്യൂബര്‍ക്കും സുഹൃത്തിനും പരിക്ക്

17-year-old YouTuber Crashes

വാഷിംഗ്ടണ്‍: പിതാവിന്റെ 25 കോടി രൂപ വിലയുള്ള സ്പോര്‍ട്സ് കാറെടുത്ത് അഭ്യാസം നടത്തുന്നതിനിടെ അപകടം. 17കാരനായ യുട്യൂബറും സുഹൃത്തും അപകടത്തില്‍ പെട്ടു. ഇരുവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ലിമിറ്റഡ് എഡിഷനില്‍ പെട്ട പഗാനി ഹുവെയ്റ റോഡ്സ്റ്ററാണ് ഇരുവരും അഭ്യാസത്തിനായി എടുത്തത്. അപകടത്തില്‍ കാര്‍ തവിടുപൊടിയായി.

അപകടത്തില്‍ യുട്യൂബര്‍ ഗോജ് ഗില്ലിയന്റെ കൈ ഒടിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. യുട്യൂബില്‍ ഇടാന്‍ വേണ്ടിയായിട്ടായിരുന്നു അഭ്യാസ പ്രകടനം. ഡ്രൈവിങ്ങിനിടെ സുഹൃത്തിന് കാറിന് മേലുള്ള നിയന്ത്രണം നഷ്ടമാവുകയും കാര്‍ റോഡരികിലെ മരത്തില്‍ ഇടിക്കുകയുമായിരുന്നു. കാറിന്റെ മുന്‍ഭാഗം തകര്‍ന്ന് ചക്രങ്ങള്‍ കാറില്‍ നിന്നും വേറിട്ട നിലയിലായിരുന്നു. ഡ്രൈവര്‍ ഇരുന്ന ഭാഗത്തെ ഡോര്‍ ഇടിച്ച് കാറില്‍ നിന്നും തെറിച്ചുപോയി.

കാറിലെ എല്ലാ എയര്‍ ബാഗുകളും അപകടത്തെ തുടര്‍ന്ന് പുറത്തുവന്നു. യൂട്യൂബറുടെ സുഹൃത്ത് സാക് ആണ് കാര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ സാകിന്റെ തോളെല്ലിനും നാവിനുമാണ് പരിക്കേറ്റത്. റോഡിലേക്ക് പുറത്തിറക്കിയ ഉടനെയായിരുന്നു അപകടം. ആക്സിലേറ്റര്‍ ആദ്യം കൊടുത്തപ്പോള്‍ തന്നെ നിയന്ത്രിക്കാന്‍ ഡ്രൈവര്‍ക്ക് സാധിച്ചില്ല. അതാണ് അപകടത്തിലേയ്ക്ക് വഴിവെച്ചത്.

Exit mobile version