അമേരിക്കയില്‍ തൊഴില്‍ വളര്‍ച്ച മന്ദഗതിയില്‍; പലിശ നിരക്കുകള്‍ ഉയര്‍ന്നേക്കും

പ്രതിമാസവേതനത്തില്‍ അനലിസ്റ്റുകളുടെ പ്രവചനത്തേക്കാള്‍ കുറഞ്ഞ നിരക്കില്‍ മാത്രമാണ് യുഎസ് തൊഴില്‍ മേഖലയിലെ നിരക്കുകള്‍ വര്‍ദ്ധിച്ചത്

ന്യൂയോര്‍ക്ക്: നവംബര്‍ മാസത്തില്‍ അമേരിക്കയുടെ തൊഴില്‍ നിരക്ക് അവതാളത്തിലായി. പ്രതിമാസവേതനത്തില്‍ അനലിസ്റ്റുകളുടെ പ്രവചനത്തേക്കാള്‍ കുറഞ്ഞ നിരക്കില്‍ മാത്രമാണ് യുഎസ് തൊഴില്‍ മേഖലയിലെ നിരക്കുകള്‍ വര്‍ദ്ധിച്ചത്.

അമേരിക്കന്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതിന്റെ സൂചനകളാണിതെന്നും. ഇതോടെ 2019 ല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനുളള സാധ്യതകള്‍ ശക്തിപ്പെട്ടതായി സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയുടെ സാമ്പത്തിക വ്യവസായിക രംഗങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇത് കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍.

Exit mobile version