‘വീഡിയോ ലോഡ് ആവുന്നില്ല’ പ്രശ്‌നം ‘നെറ്റ്’ അല്ല, യൂട്യൂബിന്റേത്, ലോകം മുഴുവന്‍ നിശ്ചലമായി! ഒടുവില്‍ പരിഹരിച്ചു

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് പ്രവര്‍ത്തന രഹിതമായ ജനപ്രിയ വീഡിയോ ഷെയറിങ് ആപ്ലിക്കേഷന്‍ യൂട്യൂബ് ഒടുവില്‍ പ്രശ്‌നം പരിഹരിച്ചു. വ്യാഴാഴ്ച രാവിലെ ഏറെ നേരമാണ് യൂട്യൂബ് പണിമുടക്കിയത്.

ലോകവ്യാപകമായിട്ടാണ് പ്രവര്‍ത്തനം നിശ്ചലമായയത്. അപ്ലിക്കേഷന്‍ പ്രവര്‍ത്തന രഹിതമായ കാര്യം യൂട്യൂബ് സ്ഥിരീകരിച്ചിരുന്നു. പ്രശ്നങ്ങളുണ്ടെന്നും അത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും നേരത്തെ യൂട്യൂബ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

സാങ്കേതിക തകരാര്‍ മൂലം, ഉപഭോക്താക്കള്‍ക്ക് വിഡിയോ ലോഡ് ചെയ്യുന്നതില്‍ വ്യാപകമായി തടസം നേരിട്ടിരുന്നു. യൂട്യൂബ് പ്രവര്‍ത്തനരഹിതമായ വിവരം ട്വിറ്ററിലൂടെയാണ് പലരും പങ്കുവെച്ചത്. എന്നാല്‍ നിലവില്‍ വീഡിയോ ലോഡ് ചെയ്യുന്നതില്‍ പ്രശ്നങ്ങളില്ല. എന്നാല്‍ പ്രശ്നം പരിഹരിച്ച വിവരം യൂട്യൂബ് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

Exit mobile version