ഓമനിച്ച് വളര്‍ത്താന്‍ ഷൂസിനുള്ളില്‍ വെച്ച് കടത്താന്‍ ശ്രമിച്ചത് 119 വിഷച്ചിലന്തികളെ; ഒടുവില്‍ പിടികൂടി

മനില: ഓമനിച്ച് വളര്‍ത്താന്‍ വേണ്ടി കടത്തിയ 119 വിഷച്ചിലന്തികളെ പിടികൂടി. ഫിലിപ്പീന്‍സിലെ നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ജീവനുള്ള വഷച്ചിലന്തികളെ പിടികൂടിയത്.

ശരീരത്തില്‍ രോമങ്ങളുള്ള തരത്തിലെ ( tarantula spiders )ചിലന്തികളെ ചെറിയ പ്ലാസ്റ്റിക് മരുന്നുകുപ്പികള്‍ക്കുള്ളിലാണ് സൂക്ഷിച്ചിരുന്നത്. പോളണ്ട് സ്വദേശി മൈക്കല്‍ ക്രോലിക്കി എന്ന പോളണ്ട് സ്വദേശി അയച്ച പാഴ്സലാണിതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിക്കുന്നു.

സംശയാസ്പദമായ തരത്തിലെ പാഴ്സല്‍ കണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തുറന്നു നോക്കിയപ്പോഴാണ് ചിലന്തികളെ കണ്ടെത്തിയത്. ഒരു ജോഡി ഷൂവിനുള്ളില്‍ ചിലന്തികളെ ഒളിപ്പിച്ച നിലയിലായിരുന്നു. അതേസമയം, പിടികൂടിയ ചിലന്തികളെ ഡിപ്പാര്‍ട്മെന്റ് ഓഫ് എന്‍വയോണ്‍മെന്റ് ആന്‍ഡ് നാച്വറല്‍ റിസോഴ്സസ് വൈല്‍ഡ്ലൈഫ് ട്രാഫിക് മോണിറ്ററിങ് യൂണിറ്റിന് അടുത്ത ദിവസം തന്നെ കൈമാറിയതായി അധികൃതര്‍ വ്യക്തമാക്കി.

വലിപ്പമുള്ളതും രോമങ്ങളുള്ളതുമായ തരത്തിലുള്ളവയാണ് ടരാന്റുലസുകള്‍. അലങ്കാരത്തിനായി ഈ ചിലന്തികളെ വളര്‍ത്തുന്ന പതിവുണ്ട്. അത്തരത്തില്‍ വളര്‍ത്താന്‍ എത്തിച്ചതാവാമെന്നാണ് നിഗമനം.

Exit mobile version