വര്‍ധിക്കുന്ന ജീവിത ചിലവ്; ഫ്രാന്‍സില്‍ വീണ്ടും പ്രക്ഷോഭം

പാരിസ്: വര്‍ധിക്കുന്ന ജീവിത ചിലവിന് എതിരെ ഫ്രാന്‍സില്‍ വീണ്ടും പ്രക്ഷോഭം.യെല്ലോ വെസ്റ്റ് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ ജീവിതച്ചെലവ് വര്‍ധിച്ചതിനെതിരെ പാരീസില്‍ ഇന്ന് പ്രക്ഷോഭം നടന്നു. പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ടിയര്‍ ഗ്യാസും കുരുമുളക് സ്പ്രേയും പ്രയോഗിച്ചു.

1500ലധികം പ്രതിഷേധക്കാരാണ് പാരീസിലെ പ്രശസ്തമായ ചാംപ്സ് എലൈസീസില്‍ ഒത്തുകൂടിയത്. 211 പ്രക്ഷോഭകാരികളെ ഇന്ന് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവരില്‍ നിന്ന് ചുറ്റിക, ബേസ്ബോള്‍ ബാറ്റ്, മെറ്റല്‍ ബോള്‍ എന്നിവ കണ്ടെത്തിയതായും പോലീസ് പറഞ്ഞു. പത്തുവര്‍ഷത്തിനിടെ ഫ്രാന്‍സ് കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണിത്.

എണ്ണായിരത്തോളം പോലീസുകരെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ ചാംപ്സ് എലൈസീസില്‍ നിയോഗിച്ചത്. പ്രക്ഷോഭ മുന്നറിയിപ്പിനെ തുടര്‍ന്ന് ഈഫല്‍ ടവറക്കം പാരീസിലെ പത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടു. പ്രക്ഷോഭം മൂന്നാഴ്ചക്കിടെയുള്ള ഏറ്റവും അക്രമാസക്തമായ സാഹചര്യത്തിലേക്കാണ് ഇന്നെത്തിയത്.

നേരത്തെ പെട്രോള്‍ വില വര്‍ധിച്ചതിനെതിരെയാണ് രാജ്യത്താകമാനാം പ്രക്ഷോഭം ആരംഭിക്കുന്നത്. തുടര്‍ന്ന് ഇന്ധനത്തിന് അധികമായി ഏര്‍പ്പെടുത്തിയ നികുതി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പക്ഷെ അതുകൊണ്ട് പ്രക്ഷോഭത്തെ അണയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. സാമ്പത്തികമേഖലകിലുള്ള നികുതി കുറക്കുക, ജോലികളില്‍ വേതനം വര്‍ധിപ്പിക്കുക, ഇന്ധനവില കുറയ്ക്കുക, പെന്‍ഷന്‍ തുക ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രക്ഷോഭകാരികള്‍ മുന്നോട്ട് വെയ്ക്കുന്നത്.

Exit mobile version