ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം പാകിസ്താന്‍ പിന്‍വലിച്ചു

ഇസ്ലാമാബാദ്: ടിക് ടോകിന് ഏര്‍പ്പെടുത്തിയ നിരോധനം പാകിസ്താന്‍ പിന്‍വലിച്ചു. തിങ്കളാഴ്ചയാണ് പാകിസ്താനിലെ ടെലികോം മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. 10 ദിവസം മുന്‍പാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ടിക് ടോക്കില്‍ വരുന്ന വീഡിയോ ഉള്ളടക്കങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കാം എന്ന് ടിക്ടോക്ക് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പാകിസ്താന്റെ നടപടി.

സദാചാര വിരുദ്ധവും, മാന്യതയില്ലാത്തുമായ വീഡിയോകള്‍ക്ക് പ്ലാറ്റ്‌ഫോം ഒരുക്കുന്നു എന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് ടിത് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതിനെതിരെ പാകിസ്താന്‍ ടെലി കമ്യൂണിക്കേഷന്‍ അതോററ്ററിക്ക് ടിക് ടോക്ക് അപ്പീല്‍ നല്‍കി. ഇത് അംഗീകരിച്ചാണ് പാകിസ്താന്റെ പുതിയ നടപടി. പാകിസ്താനിലെ പ്രദേശിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കാമെന്ന് ടിക് ടോക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version