പൂച്ചക്കുട്ടിയെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു; ദമ്പതികള്‍ക്ക് കിട്ടിയത് കടുവക്കുട്ടിയെയും, ഒടുവില്‍ കുരുക്ക്

പൂച്ചക്കുട്ടിയെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ദമ്പതികള്‍ക്ക് ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി. സാവന്ന ക്യാറ്റ് ഇനത്തില്‍പ്പെട്ട പൂച്ചയെയാണ് ദമ്പതികള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത്. എന്നാല്‍, ലഭിച്ചത് മൂന്നുമാസം പ്രായമായ കടുവക്കുട്ടിയെയാണ്.

വളര്‍ത്തു പൂച്ചകളുടേയും കാട്ടുപൂച്ചകളുടേയും സങ്കരയിനമായ സാവന്ന ക്യാറ്റുകളെ 2018-ലാണ് ഓണ്‍ലൈനിലൂടെ ഇവര്‍ ബുക്ക് ചെയ്തത്. ഓര്‍ഡര്‍ വീട്ടിലെത്തിയതിന് പിന്നാലെ പൂച്ചയുടെ രൂപത്തിലെ മാറ്റം കണ്ട് ഇവര്‍ പോലീസിനെ സമീപിച്ചു. ഇന്തോനേഷ്യയിലെ സുമാത്രന്‍ കടുവക്കുട്ടിയെയാണ് പൂച്ചയെന്ന പേരില്‍ ഇവര്‍ക്ക് ലഭിച്ചത്. 5.1 ലക്ഷം രൂപ കൊടുത്താണ് ഇവര്‍ അതിനെ വാങ്ങിയത്. സംരക്ഷിത വര്‍ഗങ്ങളായ കടുവകളെ മതിയായ രേഖകളും അനുമതിയുമില്ലാതെ കടത്തുന്നത് കുറ്റകരമാണ്.

ദമ്പതികളുള്‍പ്പെടെ ഒന്‍പത് പേരെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ദമ്പതികളുടെ കൈയ്യിലെത്തുന്നതിന് മുന്‍പ് ഈ കടുവക്കുട്ടിയെ ഉപയോഗിച്ച് റാപ്പ് വീഡിയോയും ചിത്രീകരിച്ചിട്ടുള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞു.

Exit mobile version