‘എന്നെയിനി ഇത് ബാധിക്കില്ല’ കൊവിഡിനെതിരെയുള്ള ട്രംപിന്റെ ട്വീറ്റിന് ട്വിറ്ററിന്റെ വിലക്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റിന് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തി. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുകയും സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിന്റെ നിയമങ്ങള്‍ ലംഘിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് ട്വിറ്ററിന്റെ നടപടി.

കൊവിഡ് നിശേഷം ഭേദമായിയെന്ന ട്രംപിന്റെ ട്വീറ്റിനെതിരെയാണ് നടപടി. ‘വൈറ്റ് ഹൗസ് ഡോക്ടര്‍മാരോട് പൂര്‍ണമായും വിട പറഞ്ഞു. അതായത് എന്നെ ഇനിയിത് ബാധിക്കില്ല, എനിക്ക് അത് മറ്റാര്‍ക്കും നല്‍കാനും കഴിയില്ല. ഇക്കാര്യം അറിഞ്ഞതില്‍ വളരെയധികം സന്തോഷം,’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

കൊവിഡിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്നത് വഴി ഈ ട്വീറ്റ് ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിക്കുന്നു. പൊതുജന താത്പര്യാര്‍ത്ഥം മാത്രമേ ട്വീറ്റ് നിലനിര്‍ത്തൂ എന്ന് ട്രംപിന്റെ ട്വീറ്റ് ഫ്‌ലാഗ് ചെയ്തുകൊണ്ട് ട്വിറ്റര്‍ വ്യക്തമാക്കി. ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത് ട്വിറ്റര്‍ പരിമിതപ്പെടുത്തുമെന്നും ട്വിറ്റര്‍ വക്താവ് പ്രതികരിച്ചു.

Exit mobile version