കുഞ്ഞിനെ കാറില്‍ മറന്നുവെച്ചു; വിരുന്നിലും പാര്‍ട്ടികളിലും മതിമറന്ന് അമ്മ..! കൊടുംചൂടില്‍ നവജാത ശിശുവിന് ദാരുണാന്ത്യം

ഫ്‌ളോറിഡ: കൊടുംചൂടില്‍ കാറില്‍ കിടന്ന് നവജാത ശിശുവിന് ദാരുണാന്ത്യം. അമ്മ കുഞ്ഞിനെ മറന്നുവെച്ചതാണ് ദാരുണ സംഭവത്തിന് കാരണമായത്. അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം. 30 കാരിയായ മേഗന്‍ ഡഫിന്‍ ആണ് കുഞ്ഞിനെ കാറില്‍ മറന്ന് വെച്ച് പോയത്. സംഭവത്തില്‍ യുവതിയെ പോലീസ് പിടികൂടി.

കുഞ്ഞിനെ കാറില്‍ മറന്നവെച്ച ശേഷം വീട്ടിലെത്തിയ അമ്മ ലഹരിയില്‍ ലൈംഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫ്‌ലോറിഡയിലെ 38 ഡിഗ്രി ചൂടില്‍ മണിക്കൂറുകളോളം കാറില്‍ക്കിടന്ന കുഞ്ഞിനെ പ്രദേശവാസികളാണ് കണ്ടെത്തിയത്. കുഞ്ഞിന്റെ ദാരുണമായ മരണത്തിനു ശേഷവും ഡഫിന്‍ ഒരു വിരുന്നില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

സംഭവ ദിവസം രാവിലെ 9.15 മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് കുഞ്ഞിനെ കാറിനുള്ളില്‍ ഉപേക്ഷിച്ചതെന്ന് പോലീസ് പറയുന്നു. ഇതിനിടെ കാമുകനെ കണ്ടുമുട്ടിയ ശേഷമാണ് ഇവര്‍ കുഞ്ഞിനെ മറന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിയുടെ മരണശേഷം യുവതിയുടെ വീട്ടില്‍ നിന്നും മയക്കുമരുന്നു ശേഖരവും വൈബ്രേറ്ററുകളും പോലീസ് കണ്ടെത്തി. ഇവര്‍ക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

Exit mobile version