യാത്രക്കാരെ ആകര്‍ഷിക്കാന്‍ വമ്പന്‍ ആനുകൂല്യവുമായി ഇത്തിഹാദ് എയര്‍വേയ്‌സ്; 50 കിലോ സൗജന്യ ബാഗേജും കൊവിഡ് ടെസ്റ്റും

അബുദാബി;കൊവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാര്‍ കുറഞ്ഞതോടെ യാത്രക്കാരെ ആകര്‍ഷിക്കാന്‍ വമ്പന്‍ ആനുകൂല്യവുമായി ഇത്തിഹാദ് എയര്‍വേയ്‌സ്. സൗജന്യ ബാഗേജ് അലവന്‍സ്, യാത്രക്കാര്‍ക്ക് കൊവിഡ് ടെസ്റ്റ് തുടങ്ങി വമ്പന്‍ ആനുകൂല്യങ്ങളാണ് എത്തിഹാദ് എയര്‍വേയ്‌സ് അവതരിപ്പിക്കുന്നത്.

ഈ മാസം 15 വരെ ടിക്കറ്റെടുത്ത് നവംബര്‍ 30നകം യാത്ര ചെയ്യുന്നവര്‍ക്കാണ് 50 കിലോ സൗജന്യ ബാഗേജ് അലവന്‍സ് ഉള്ളത്. ഇത്തിഹാദ് എയര്‍വേയ്‌സില്‍ ഫസ്റ്റ്, ബിസിനസ് ക്ലാസില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് വീട്ടിലെത്തി സൗജന്യ കൊവിഡ് പരിശോധന നടത്തുന്നത് വര്‍ഷാവസാനം വരെ തുടരും.

ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ഈജിപ്ത്, ജോര്‍ദാന്‍, ലബനന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഈ ആനുകൂല്യങ്ങള്‍ അനുവദിച്ചിരിക്കുന്നത്.

Exit mobile version