ലിവര്‍പൂള്‍ താരം സാദിയോ മാനേയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ലണ്ടന്‍: ലിവര്‍പൂള്‍ താരം സാദിയോ മാനേയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ കൊവിഡ് പരിശോധനയിലാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. നേരത്തേ മധ്യനിര താരം തിയാഗോ അല്‍കാന്‍ട്രയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

നിലവില്‍ ഇരുവരും ഐസോലേഷനിലാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍വില്ലയ്‌ക്കെതിരായ ലിവര്‍പൂളിന്റെ അടുത്ത മത്സരത്തില്‍ ഇരുതാരങ്ങളും കളിക്കില്ല. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ക്ലബ്ബ് വ്യക്തമാക്കിയത്.

അതേസമയം മികച്ച ഫോമിലുള്ള സാദിയോ മാനേയ്ക്കിന്റെ അഭാവം ലിവര്‍പൂളിന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. ചെല്‍സിക്കെതിരായ മത്സരത്തിലും ലിവര്‍പൂളിന്റെ വിജയഗോള്‍ നേടിയത് മാനേയാണ്. അന്താരാഷ്ട്ര മത്സരങ്ങളും സെനഗല്‍ താരത്തിന് നഷ്ടമായേക്കും.

Exit mobile version