കൊറോണ വൈറസ് ചൈനയുടെ ലാബില്‍ നിര്‍മ്മിച്ചതാണെന്ന് വെളിപ്പെടുത്തിയ വൈറോളജിസ്റ്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു

വാഷിങ്ടണ്‍: കൊറോണ വൈറസ് ചൈനയുടെ ലാബില്‍ നിര്‍മ്മിച്ചതാണെന്ന് വെളിപ്പെടുത്തിയ വൈറോളജിസ്റ്റ് ഡോ. ലി മെംഗ് യാനിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് ചൈനയിലെ വുഹാനിലെ ലാബില്‍ നിര്‍മ്മിച്ചതാണെന്ന വെളിപ്പെടുത്തല്‍ നടത്തിയതിന് ശേഷം ട്വിറ്ററില്‍ ലിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയിരുന്നു. അതേസമയം ലിയുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മ്മിച്ചതാണെന്നാണ് ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയായ ഡോ. ലി മെംഗ്യാന്‍ ആരോപിച്ചിരിക്കുന്നത്. തന്റെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകള്‍ ഉടനെ പ്രസിദ്ധീകരിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. ചൈനീസ് സര്‍ക്കാരില്‍ നിന്ന് യുഎസിലേക്ക് ഒളിച്ചോടിയതായി പറയപ്പെടുന്ന ഇവര്‍ ഐടിവിയില്‍ പ്രത്യക്ഷപ്പെടുകയും വൈറസ് മനുഷ്യനിര്‍മ്മിതമാണെന്നതിന് തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുകയായിരുന്നു.

മനുഷ്യ വിരലടയാളം പോലെയാണ് ജീനോം സീക്വന്‍സ്. ഇതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഇവ തിരിച്ചറിയാന്‍ കഴിയും. ചൈനയിലെ ലാബില്‍ നിന്ന് ഇത് എന്തിനാണ് വന്നതെന്നും എന്തുകൊണ്ടാണ് അവര്‍ ഇത് നിര്‍മ്മിച്ചതെന്നും ആളുകളോട് പറയാന്‍ ഞാന്‍ ഈ തെളിവുകള്‍ ഉപയോഗിക്കും. ബയോളജി പരിജ്ഞാനം ഇല്ലാത്തവര്‍ക്കും ഇത് മനസ്സിലാക്കാന്‍ കഴിയും എന്നാണ് ഡോ. ലി മെംഗ്യാന്‍ പറഞ്ഞത്.

Exit mobile version