ഡബിള്‍ ഡയമണ്ടെന്ന ചെമ്മരിയാട് ലേലത്തില്‍ വിറ്റ് പോയത് 3.6 കോടി രൂപയ്ക്ക്. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ചെമ്മരിയാടാണ് ഇത്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും നിറഞ്ഞു കഴിഞ്ഞു. ടെക്‌സല്‍ ഷീപ്പിനത്തില്‍പ്പെട്ട ചെമ്മരിയാടാണ് ഡബിള്‍ ഡയമണ്ട്.
ഈ ലേലത്തിന് മുന്‍പ് തന്നെ ജനിതകപരമായി മികച്ച ഗുണങ്ങളുള്ള ഡബിള്‍ ഡയമണ്ടിനെ സ്വന്തമാക്കാന്‍ വിവിധയാളുകള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. സ്‌കോട്ട്‌ലന്‍ഡിലെടെക്‌സല്‍ ഷീപ്പ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന ലേലത്തില്‍ മൂന്നുപേര്‍ ചേര്‍ന്നാണ് ഡബിള്‍ ഡയമണ്ടിനെ സ്വന്തമാക്കിയത്. നെതര്‍ലാന്‍ഡിലെ ടെക്‌സല്‍ ദ്വീപ സമൂഹങ്ങളില്‍ കാണപ്പെടുന്നയിനം ആടുകളാണിവ. കൊഴുപ്പു കുറഞ്ഞമാസവും മികച്ച രോമവുമാണ് ഇവയുടെ പ്രധാന പ്രത്യേകത.
