കൊവിഡിന്റെ പിടിയില്‍ നിന്നും മുക്തമാകുന്നതിനു മുമ്പ് തന്നെ ജര്‍മ്മനിയില്‍ പുതിയൊരു ആശങ്ക; ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്ന് പിടിക്കുന്നു

ബെര്‍ലിന്‍: കൊവിഡില്‍ നിന്നും പൂര്‍ണ്ണമായും മുക്തി നേടിന്നതിന് മുമ്പ് ജര്‍മ്മനിയില്‍ പുതിയ ആശങ്കയ്ക്ക് വഴിവെച്ച് ആഫ്രിക്കന്‍ പന്നിപ്പനി പകര്‍ച്ച. പനി പടര്‍ന്ന് പിടിക്കുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രധാന നഗരമായ ബ്രാന്‍ഡന്‍ബര്‍ഗിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ജര്‍മ്മനി-പോളണ്ട് അതിര്‍ത്തിക്ക് സമീപം ചത്ത നിലയില്‍ കണ്ടെത്തിയ കാട്ടുപന്നിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്.

പരിശോധനയില്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ രോഗം പകരാതിരിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും ജര്‍മ്മന്‍ ഭരണകൂടം അറിയിച്ചു. ആഫ്രിക്കന്‍ പന്നിപ്പനി പൊതുവെ കാട്ടുമൃഗങ്ങള്‍ക്കിടയിലും വളര്‍ത്തുമൃഗങ്ങള്‍ക്കിടയിലും അതിവേഗം പടര്‍ന്നുപിടിക്കുന്ന ഒന്നാണ്. എന്നാല്‍ മനുഷ്യന് അത്ര ദോഷകരമല്ലെന്നാണ് വിദഗ്ദര്‍ നല്‍കുന്ന വിവരം.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബ്രാന്‍ബര്‍ഗില്‍ നിന്നുള്ള പന്നിയിറച്ചി വില്‍പ്പനയും കയറ്റുമതിയും നിയന്ത്രിക്കുമെന്ന് ജര്‍മ്മന്‍ കൃഷി മന്ത്രി ജൂലിയ കോക്ലനര്‍ അറിയിച്ചു. യൂറോപ്യന്‍ യൂണിയനുമായുള്ള പന്നിയിറച്ചി വ്യാപാരം വൈറസ് ബാധിക്കാത്ത പ്രദേശങ്ങളില്‍ നിന്ന് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version