ഇത്തവണയും ഒന്നാമത് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് തന്നെ; അമേരിക്കയിലെ അതിസമ്പന്നരില്‍ ഏഴ് ഇന്ത്യന്‍ വംശജരും

വാഷിങ്ടണ്‍: അമേരിക്കയിലെ അതിസമ്പന്നരുടെ പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. 179 ബില്യണ്‍ ഡോളറാണ് ഒന്നാമതുള്ള ജെഫ് ബെസോസിന്റെ ആസ്തി. രണ്ടാം സ്ഥാനത്തുള്ളത് ബില്‍ ഗേറ്റ്‌സ് ആണ്. 111 ബില്യണ്‍ ഡോളറാണ് ആസ്തി.

അതേസമയം ഫോര്‍ബ്‌സ് മാസിക തയ്യാറാക്കിയ അമേരിക്കയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഇത്തവണ ഏഴ് ഇന്ത്യന്‍ വംശജരുമുണ്ട്. ഫോര്‍ബ്‌സ് മാസിക 2020ലെ അമേരിക്കയിലെ 400 അതിസമ്പന്നരുടെ പട്ടികയാണ് പുറത്തുവിട്ടത്.

സൈബര്‍ സെക്യൂരിറ്റി സ്ഥാപനം ഇസെഡ്സ്‌കേലര്‍ സിഇഒ ജയ് ചൗധരി, സിംഫണി ടെക്‌നോളജീസ് ഗ്രൂപ്പ് ചെയര്‍മാന്‍ രോമേഷ് വധ്വാനി, വേഫെയര്‍ സിഇഒയും സഹസ്ഥാപകനുമായ നീരജ് ഷാ, വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനമായ ഖോസ്ലയുടെ സ്ഥാപകന്‍ വിനോദ് ഖോസ്ല, ഷെര്‍പാലോ വെഞ്ച്വേര്‍സ് മാനേജിങ് പാര്‍ട്ണര്‍ രാം ശ്രീറാം, രാകേഷ് ഗംഗ്വാല്‍, വര്‍ക്‌ഡേ സിഇഒ അനീല്‍ ഭുസ്രി എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ വംശജര്‍.

Exit mobile version