മത്സരയോട്ടം കഴിഞ്ഞ് ‘ക്ഷീണം തീര്‍ക്കാന്‍’ ബാറില്‍ കയറി കുതിര! നാല് പാടും ചിതറിയോടി ആളുകള്‍, വീഡിയോ

മത്സയോട്ടത്തിനു ശേഷമാണ് പുറത്തിരുന്ന സവാരിക്കാരനെ വലിച്ചെറിഞ്ഞ് ബാറിലേയ്ക്ക് ഓടിക്കയറിയത്.

പാരിസ്: മത്സരയോട്ടം കഴിഞ്ഞ് ബാറിലേയ്ക്ക് പാഞ്ഞുകയറിയ കുതിരയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റും വൈറലാകുന്നത്. പാരീസിലാണ് അമ്പരപ്പിക്കുന്ന സംഭവം. മത്സയോട്ടത്തിനു ശേഷമാണ് പുറത്തിരുന്ന സവാരിക്കാരനെ വലിച്ചെറിഞ്ഞ് ബാറിലേയ്ക്ക് ഓടിക്കയറിയത്.

ബാറിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ വീഡിയോയില്‍ പരിഭ്രാന്തരായി പുറത്തേക് ഓടിമാറുന്ന ആളുകളെയും ബാറിലേക് കസേരകള്‍ തെറിപ്പിച്ചു ഇടിച്ചു കേറുന്ന കുതിരയെയും കാണാം.

കുതിരലായത്തില്‍ നിന്ന് ഓടിയ കുതിര തിരക്കേറിയ റോഡും ഒരു ട്രാഫിക് സിഗ്നലും മറികടന്നാണ് ബാറില്‍ എത്തിയത്. സംഭവത്തില്‍ ആളപായമില്ലെന്ന് റിപ്പോര്‍ട്ട്. ബാറില്‍ വിശ്രമിക്കാന്‍ കയറിയ കുതിരയുടെ വീഡിയോ ബാറുടമയായ സ്റ്റെഫനിയാണ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്.

Exit mobile version