വൈറസ് ബാധ കണ്ടെത്തും ഇനി 20 മിനിറ്റില്‍; പുതിയ കൊവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് യുകെ

ലണ്ടന്‍: ദശലക്ഷക്കണക്കിന് പേര്‍ക്ക് സൗജന്യ കൊറോണ വൈറസ് ആന്റിബോഡി ടെസ്റ്റ് നടത്താന്‍ ഒരുങ്ങി യുകെ. യുകെ സര്‍ക്കാരിന്റെ പിന്തുണയുള്ള കൊവിഡ് 19 ആന്റിബോഡി ടെസ്റ്റ് പരീക്ഷണങ്ങളുടെ ആദ്യഘട്ടം വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ജൂണില്‍ മനുഷ്യരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 98.6 ശതമാനം കൃത്യതയാണ് രേഖപ്പെടുത്തിയത്. ഈ പരിശോധനയില്‍ വളരെ കുറഞ്ഞ ചെലവില്‍ 20 മിനിട്ടിനുള്ളില്‍ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഓക്‌സ്‌ഫോഡ് സര്‍വകലാശാലയും, യുകെയിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും തമ്മില്‍ പങ്കാളത്തിമുളള യുകെ റാപ്പിഡ് കണ്‍സോര്‍ഷ്യം ആണ് പരിശോധന കിറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

98.6ശതമാനം കൃത്യതയാണ് കണ്ടെത്തിയത്. അത് വളരെ നല്ല വാര്‍ത്തയാണ്. യുകെ-ആര്‍ടിസി മേധാവി ക്രിസ് ഹാന്‍ഡ് പറയുന്നു. വര്‍ഷാവസാനത്തിന് മുമ്പ് ആയിരക്കണക്കിന് ടെസ്റ്റ്കിറ്റുകള്‍ വാങ്ങുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് യുകെ-ആര്‍ടിസിയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നതിന് പകരം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനാണ് തീരുമാനം.

Exit mobile version